headerlogo
local

ബാലുശേരിയിലെ ബെവ്കോ ഔട്ട്ലെറ്റ് ജനവാസ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം :മുസ്ലീം ലീഗ്

ഹൈസ്കൂൾ റോഡിലെ ഗസ്റ്റ് ഹൗസിന്റെ സമീപത്തേക്ക് മാറ്റാനാണ് നീക്കം നടക്കുന്നത്. 

 ബാലുശേരിയിലെ ബെവ്കോ ഔട്ട്ലെറ്റ് ജനവാസ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം :മുസ്ലീം ലീഗ്
avatar image

NDR News

13 Feb 2025 06:45 AM

   ബാലുശ്ശേരി: ബാലുശ്ശേരി പോലീസ് സ്റ്റേഷന് സമീപമുള്ള  ബെവ്കോഔട്ട് ലേറ്റ് ജനവാസ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള ശ്രമം ഒരിക്കലും അംഗീകരിക്കാനാവി ല്ലെന്ന് ബാലുശ്ശേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളിടെ യോഗം ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു. ഈ നീക്കത്തിൽ നിന്നും പിന്മാറണം.

   ഹൈസ്കൂൾ റോഡിലെ ഗസ്റ്റ് ഹൗസിന്റെ സമീപത്തേക്ക് മാറ്റാനാണ് നീക്കം നടക്കുന്നത്.  വിദ്യാർത്ഥികൾ നിത്യവും യാത്രചെയ്യുന്ന വഴിയാണിത് ഇത് വിദ്യാർത്ഥികളുടെ സുരക്ഷയെ ബാധിക്കുന്നതാണെന്നും യോഗം ചൂണ്ടിക്കാട്ടി.

   സാജിദ് കോറോത്ത് അധ്യക്ഷത വഹിച്ചു.കെ അമ്മദ് കോയ, സി.പി.ബഷീർ,ഇബ്രാഹിം കുട്ടി, എംകെ.അബ്ദുസ്സമദ്,ഒഎസ്. അസീസ്,അബ്ദുറഹിമാൻ ആനീ പുറത്ത്,സലാം  കായണ്ണ, അബ്ദുറഹിമാൻ കുട്ടി,മജീദ് ഉള്ളിയേരി എന്നിവർ പ്രസംഗിച്ചു.

NDR News
13 Feb 2025 06:45 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents