headerlogo
local

അത്തോളി, ഉള്ളിയേരി നിവാസികൾക്ക് ഇനി എളുപ്പത്തിൽ കൊയിലാണ്ടിയിലെത്താം; പാലം റെഡി

ഉള്ള്യേരിയെയും കൊയിലാണ്ടിയെയും ബന്ധിപ്പിക്കുന്ന ഒള്ളൂർക്കടവ് പാലം വൈകീട്ട് നാടിന് സമര്‍പ്പിക്കും

 അത്തോളി, ഉള്ളിയേരി നിവാസികൾക്ക് ഇനി എളുപ്പത്തിൽ കൊയിലാണ്ടിയിലെത്താം; പാലം റെഡി
avatar image

NDR News

25 Feb 2025 08:15 AM

ബാലുശേരി: ഉള്ള്യേരിയെയും കൊയിലാണ്ടി മണ്ഡലത്തിലെ ചെങ്ങോട്ടുകാവിനെയും ബന്ധിപ്പിക്കുന്ന ഒള്ളൂർക്കടവ് പാലം ഫെബ്രുവരി നാളെ നാടിന് സമര്‍പ്പിക്കും. വൈകീട്ട് മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് പാലം ഉദ്ഘാടനം ചെയ്യും.2009ൽ ആണ് പാലത്തിനായുള്ള പ്രാരംഭ നടപടികൾ ആരംഭിക്കുന്നത്. പാലത്തിന്റെ മധ്യഭാഗത്ത് 55 മീറ്റർ നീളത്തിലും ജലോപരിതലത്തിൽനിന്ന് ആറ് മീറ്റർ ഉയരത്തിലുമായി ആർച്ചുൾപ്പെടെ പത്ത് സ്‌പാനുകളിലായി 250.06 മീറ്റർ നീളത്തിലുമാണ് നിർമിച്ചത്. ഇരുവശത്തും ഫുട്‌പാത്തും ഗ്യാരേജുമുൾപ്പെടെ 12 മീറ്റർ വീതിയിൽ ബോസ്‌മിങ്സ്‌പാനും 11 മീറ്ററിൽ മറ്റു സ്‌പാനുകളും അപ്രോച്ചും നിർമിച്ചിട്ടുണ്ട്. പാലത്തിനിരുവശത്തും സമീപറോഡും നിർമിച്ചിട്ടുണ്ട്. എൻഎച്ച് 17ലെ ചെങ്ങോട്ടു കാവിനെയും എൻഎച്ച് 38 ലെ കൂമുള്ളിയെയും ബന്ധിപ്പിക്കുന്ന പാലം അത്തോളി-ഉള്ളിയേരി പഞ്ചായത്തുകളിലെ ജനങ്ങൾക്ക് എളുപ്പത്തിൽ കൊയിലാണ്ടിയിൽ എത്താൻ സഹായിക്കുന്നതാണ്.

    മുൻ എംഎൽഎയായിരുന്ന പി.വിശ്വൻ ഇടപെട്ടാണ് എട്ടരക്കോടി രൂപ പാലത്തിനായി ബജറ്റിൽ അനുവദിച്ചത്. തുടര്‍ന്ന് കെ.ദാസന്‍ എംഎല്‍എയായിരുന്ന കാലത്താണ് പാലം പണി പുരോഗമിച്ചത്‌. 8.50 കോടി രൂപയുടെ പദ്ധതിയാണ് തുടക്കത്തിൽ തയ്യാറാക്കിയത്. അകലാപ്പുഴ ദേശീയ ജലപാതയായി അംഗീകരിച്ചതോടെ പാലത്തിന്റെ രൂപരേഖയിലും മാറ്റം വരുത്തി. കെ.എം സച്ചിൻദേവ് എംഎൽഎയുടെയും കാനത്തിൽ ജമീല എംഎൽഎയുടെയും നിരന്തരമായ ഇടപെടലിലൂടെ സ്ഥലമേറ്റെടുക്കലും നിർമാണ പ്രവൃത്തിയും വേഗത്തിലാക്കി. 18.99 കോടി രൂപയുടെ ഭരണാനുമതിയാണ് പിന്നീട് ലഭിച്ചത്‌.

NDR News
25 Feb 2025 08:15 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents