മുഹൈസ്-കെ എസ് ഹോംസ് ഭവനനിർമാണ പദ്ധതിക്ക് തുടക്കമായി
മഹാരാഷ്ട്ര സംസ്ഥാന മുസ്ലിം ലീഗ് ട്രഷററും അസറ്റ് ചെയർമാനുമായ സി എച്ച് ഇബ്രാഹിംകുട്ടി ആദ്യ തുക കൈമാറി ഫണ്ട് ഉദ്ഘാടനം ചെയ്തു.

വെള്ളിയൂർ :മുസ്ലിം ലീഗിന്റെ സമുന്നത നേതാവും മത സാമൂഹിക,സാസ്കാരികരംഗങ്ങളിലെ നിറ സാന്നിധ്യവുമായിരുന്ന കെ എസ് മൗലവിയുടെ സ്മരണ മുൻനിർത്തി മുഹൈസ് ഫൌണ്ടേഷൻ വെള്ളിയൂർ തുടക്കം കുറിക്കുന്ന ഭവന നിർമാണ പദ്ധതിയുടെ പ്രഖ്യാപനം പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ്തങ്ങൾ പ്രൊ.ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ ക്ക് ലോഗോ കൈമാറി നിർവഹിച്ചു.
മഹാരാഷ്ട്ര സംസ്ഥാന മുസ്ലിം ലീഗ് ട്രഷററും അസറ്റ് ചെയർമാനുമായ സി എച്ച് ഇബ്രാഹിംകുട്ടി ആദ്യ തുക കൈമാറി ഫണ്ട് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് എടവന അബ്ദുൽ മജീദ് അധ്യക്ഷം വഹിച്ചു. മുഹെയ്‌സ് ചെയർമാൻ ഡോ കെ എം നസീർ പ്രൊജക്റ്റ് വിശദീകരണം നടത്തി. കെ എം സൂപ്പി മാസ്റ്റർ, ഇ ടി മുഹമ്മദ്കോയ, ഫിർദൗസ് ബഷീർ, വി കെ ഇസ്മായിൽ, മാനസം മുഹമ്മദ് മാസ്റ്റർ ,ഷഹീർ മുഹമ്മദ്, ഇ ടി ഹമീദ്, പുനത്തിൽ മുഹമ്മദ് മാസ്റ്റർ, ഫിറോസ് ഖാൻ കെ ടി സംസാരിച്ചു.
പ്രളയ ബാധിതർക്കായി വയനാട് പനമരത്ത് സമാന മനസ്കരുമായി ചേർന്ന് നിർമിച്ച 20 വീടുകൾ ഉൾപ്പെടെ പൂർണമായും ഭാഗികവുമായി 40ൽ അധികം വീടുനിർമാണത്തിന് മുഹൈസ് ഇതിനകം നേതൃത്വം നൽകിയിട്ടുണ്ട്.
ഈ പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന ആദ്യ വീടിന്റെ കട്ടില വെക്കൽ കർമം കോട്ടൂർ പടിയക്കണ്ടിയിൽ പാണക്കാട് സയ്യിദ് മുനവ്വി റലി ശിഹാബ് തങ്ങൾ നിർവഹിക്കും.