headerlogo
local

ഒളളൂർക്കടവ് പാലം ഉദ്ഘാടനം ചെയ്തു;ഗതാഗതത്തി ന് തുറന്നു കൊടുത്തു

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പാലം ഉദ്ഘാടനം ചെയ്തു

 ഒളളൂർക്കടവ് പാലം ഉദ്ഘാടനം ചെയ്തു;ഗതാഗതത്തി ന് തുറന്നു കൊടുത്തു
avatar image

NDR News

26 Feb 2025 09:22 AM

അത്തോളി :കാത്തിരിപ്പിനൊടുവിൽ ഒളളൂർക്കടവ് പാലം ഗതാഗതത്തിന് തുറന്നു കൊടുത്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പാലം ഉദ്ഘാടനം ചെയ്തു. കെ.എം.സച്ചിൻദേവ് എം.എൽ.എ അധ്യക്ഷനായി. ജീവിതത്തിന്റെ നാനാ തുറകളിൽപ്പെട്ട ആയിരങ്ങളാണ് പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതിന് സാക്ഷിയാവാൻ എത്തിയത്. പടക്കം പൊട്ടിച്ചും പാലത്തിന്റെ കൈവരികളോട് ചാരി നിന്ന് സെൽഫിയെടുത്തും ആളുകൾ ഉദ്ഘാടനം ചരിത്ര സംഭവമാക്കി. കാനത്തിൽ ജമീല എം.എൽ.എ,മുൻ എം.എൽ.എംമാരായ പി.വിശ്വൻ, കെ.ദാസൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബു രാജ് ,കെ.ടി.എം കോയ,ഷീബ മലയിൽ,സി.അജിത, പി.വേണു, എൻ.എം.ബാലരാ തുടങ്ങിയവർ പങ്കെടുത്തു. പൊതുമരാമത്ത് വകുപ്പ് ഉത്തരമേഖല സൂപ്രണ്ടിംങ് എഞ്ചിനിയർ പി.കെ.മിനി സ്വാഗതവും അസി.എക്സി.എഞ്ചിനിയർ എൻ.വി.ഷിനി, നന്ദിയും പറഞ്ഞു. ചൊവ്വാഴ്ച മൂന്ന് മണിയോടെ ചേലിയ ഭാഗത്ത് നിന്ന് സ്ത്രീകളും വിദ്യാർത്ഥികളും ജന പ്രതിനിധികളും ബലൂണുകൾ പറപ്പിച്ച് പാലത്തിലൂടെ ഒളളൂർക്കടവിൻ്റെ മറു ഭാഗത്തേക്ക് നിങ്ങി. നാല് മണിയോടെ ഒളളൂർ അങ്ങാടിയിൽ നിന്ന് തുടങ്ങിയ മഹാ ഗോഷയാത്രയിലിൽ ചേലിയ നിവാസികളും അണി നിരന്നു. 

     വാദ്യ ഘോഷങ്ങളോടെയായിരുന്നു ഘോഷയാത്ര. പാലം ഉദ്ഘാടനം ചെയ്‌ത പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്,കാനത്തിൽ ജമീല എം.എൽ.എ, കെ.എം.സച്ചിൻദേവ് എം.എൽ.എ എന്നിവർ തുറന്ന ജീപ്പിൽ ഘോഷയാത്രയ്ക്ക് മുന്നിൽ സഞ്ചരിച്ചു. പിന്നാലെ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്,ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ.അനിത,ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ സി.അജിത (ളെയേരി).ഷീബ മലയിൽ (ചെങ്ങോട്ടുകാവ്), വൈസ് പ്രസിഡന്റുമാരായ എൻ.എം.ബലരാമൻ(ഉള്ളിയേരി), പി.വേണു, ജനപ്രതിനിധികൾ എന്നിവരും അണിനിരന്നു. പാലത്തിന്റെ ഇരു കരകളിലും പായസവും മധുര പലഹാരങ്ങളും വിതരണം ചെയ്‌തു ജനം ആഹ്ലാദം പങ്കിട്ടു. ചെങ്ങോട്ടുകാവ് മുതൽ ചേലിയ വരെയും,ഒളളൂർക്കടവ് പാലം മുതൽ കൂമുളളി വരെയും റോഡ് പുനരുദ്ധാരണമാണ് ഇനി അടിയന്തിരമായി വേണ്ടത്. 

NDR News
26 Feb 2025 09:22 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents