ജീവിത തിരക്കിനിടയിലും കൗൺസിംലിംഗ് ഫിസിയോളജി പരീക്ഷയിൽ ഉന്നത വിജയം നേടി വീട്ടമ്മ
പേരാമ്പ്ര നിയോജകമണ്ഡലം വനിതാ ലീഗ് സെക്രട്ടറി സീനത്ത് വടക്കയിൽ പരിപാടി ഉദ്ഘാടനം ചെയ്തു.
എക്കാട്ടൂർ :പശുവളർത്തലും - വീട്ട് ജോലിയും കഴിഞ്ഞ് കിട്ടുന്ന ഇടവേളകളിൽ ഔൺലൈനായി പഠിച്ച് ഉന്നത വിജയം നേടിയിരിക്കുകയാണ് ഏക്കാട്ടൂരിലെ കുറ്റിക്കണ്ടിയിലെ സഫ്നിയ റാഷിദ്. കഴിഞ്ഞ ദിവസം തിരുരിൽ വെച്ച് നടന്ന ചടങ്ങിൽ ബിരുദം സ്വീകരിച്ചു. ഭർത്താവ് റാഷിദ് പ്രവാസിയാണ്. മക്കൾ ഷഹനാദ് ഡ്രിഗ്രി വിദ്യർത്ഥി - മകൾ റിസാ മെഹർ ഒമ്പതാ ക്ലാസിലും പഠിക്കുന്നു.
വനിതാ ലീഗ് ഏക്കാട്ടൂർ ശാഖകമ്മറ്റിയുടെ നേതൃത്തതിൽ സഫ്നിയാ റാഷിദിനെ അനുമോദിച്ചു.വനിതാ ലീഗ് ശാഖ പ്രസിഡണ്ട് നജ്മ എളംമ്പിലാവിൽ അദ്ധ്യക്ഷ്യം വഹിച്ചു. പേരാമ്പ്ര നിയോജകമണ്ഡലം വനിതാ ലീഗ് സെക്രട്ടറി സീനത്ത് വടക്കയിൽ ഉദ്ഘാടനം ചെയ്തു.
പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് സെക്രട്ടറി അൻസിന കുഴിച്ചാലിൽ മുഖ്യപ്രഭാഷണം നടത്തി. അരിക്കുളം പഞ്ചായത്ത് വനിത ലീഗ് സെക്രട്ടറി സുഹറ രയരോത്ത് സംസാരിച്ചു ഏക്കാട്ടൂർ ശാഖ വനിതാ ലീഗ് സെക്രട്ടറി ത്വാഹിറ കാപ്പുമ്മൽ സ്വാഗതവും സുമയ്യ കല്ലാക്കണ്ടി നന്ദിയും പറഞ്ഞു.

