ഇൻസ്പയർ തിളക്കത്തിൽ ആയിഷ മാഹിറ
ദേശീയ തലത്തിൽ കുട്ടി ശാസ്ത്രജ്ഞർക്ക് നൽകുന്ന അംഗീകാരമാണ് ഇൻപയർ അവാർഡ്.

പൂനത്ത് :ഇൻസ്പയർ തിളക്കത്തിൽ ആയിഷ മാഹിറ. പൂനത്ത് നെല്ലിശ്ശേരി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ ആയിഷ മാഹിറയാണ് ഈയൊരു അഭിമാന നേട്ടത്തിന് അർഹയായത്. ഇൻസ്പയർ അവാർഡ് പേരാമ്പ്ര സബ്ജില്ലയിലെ അഞ്ച് കുട്ടിൾക്കാണ് ലഭിച്ചിരിക്കുന്നത്. 10000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
ദേശീയ തലത്തിൽ കുട്ടി ശാസ്ത്രജ്ഞർക്ക് നൽകുന്ന അംഗീകാരമാണ് ഇൻസ്പയർ അവാർഡ്. ഈ ഒരു അംഗീകാരത്തിന്റെ ഭാഗമാകാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ആയിഷ മാഹിറ. സാമൂഹ്യ പ്രവർത്തകനും,അധ്യാപകനുമായ അൻവറിന്റെയും മുണ്ടക്കൽ റൈഹാനത്തിൻ്റെയും മകളാണ് ആയിഷ മാഹിറ.
അവാർഡ് നേടിയതിൽ സ്റ്റാഫ് കൗൺസിൽ അനുമോദിക്കുക യുണ്ടായി.ഹെഡ്മാസ്റ്റർ ഇ.ബഷീർ അധ്യക്ഷനായി. മുനീർ, എൻ. കെ അർഷാദ്, നജ്മ എൻ. കെ , അർച്ചന, ബിനുമോൾ, അൻവർ എന്നിവർ സംസാരിച്ചു .