headerlogo
local

ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർത്ത് മാർവൽ വനിതാ വേദി 

ഉദ്ഘാടനം കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു നിർവഹിച്ചു.

 ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർത്ത് മാർവൽ വനിതാ വേദി 
avatar image

NDR News

08 Mar 2025 07:52 PM

   കൂത്താളി:കൂത്താളിയിൽ വനിതാദിനത്തോടനുബന്ധിച്ച് ലഹരി പ്രതിരോധവുമായി മനുഷ്യച്ചങ്ങല നിർമ്മിച്ച മാർവൽ വനിതാവേദി പ്രതിരോധ സമരത്തിന് തുടക്കം കുറിച്ചു. കേരളത്തിൽ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ലഹരി വ്യാപനം, ആക്രമണം എന്നിവ യ്ക്കെതിരെ വനിതകളും കുട്ടികളും സമര രംഗത്തിറങ്ങണമെന്ന് വനിതാവേദി ആഹ്വാനം ചെയ്തു.

   നൂറുകണക്കിന് വനിതകളും കുട്ടികളും ബഹുജനങ്ങളും മനുഷ്യ ചങ്ങലയിൽ കണ്ണികളായി. കൂത്താളിയിലും പരിസര പ്രദേശത്തും ലഹരിവസ്തുക്കൾ വിൽപ്പനയും ഉപയോഗവും ശക്തമായി പ്രതിരോധിക്കുമെന്ന് വനിതകൾ പ്രതിജ്ഞ ചെയ്തു.

  ലഹരിക്കെതിരെയുള്ള പോരാട്ടം ജീവിത കടമയാണെന്നും ലഹരിമുക്ത സമൂഹത്തിനായി കൂത്താളിയിലെ ബഹുജനങ്ങളോട് അണിനിരക്കാനും പ്രതിരോധ സമരത്തിലൂടെ ആവശ്യപ്പെട്ടു. ഉദ്ഘാടനം കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു നിർവഹിച്ചു.

  ചടങ്ങിൽ വനിതാ വേദി സെക്രട്ടറി സുജിത സ്വാഗതവും പ്രസിഡന്റ് നയന അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെഎം ബാലകൃഷ്ണൻ, ബിനോയ് കുമാർ, ഓ രാജൻ, അഹമ്മദ് ഹാജി പി ടി കുമാരൻ, രാജു നളിനി എന്നിവർ സംസാരിച്ചു.

NDR News
08 Mar 2025 07:52 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents