വെള്ളിയൂരിൽ റംസാൻ റിലീഫിന് ഇഹാസ- 2025 കാരുണ്യയുടെ തുടക്കം
എസ് വൈ എസ് ജില്ല വൈസ് പ്രസിഡണ്ട് സയ്യിദ് അലിതങ്ങൾ ഉദ്ഘാടനം ചെയ്തു.

വെള്ളിയൂർ: വെള്ളിയൂരിൽ റംസാ ൻ റിലീഫ് (ഇഹാസ-2025) പ്രവർത്തനങ്ങൾക്ക്കാരുണ്യ മുസ്ലിം റിലീഫ് കമ്മറ്റി തുടക്കം കുറിച്ചു. കഴിഞ്ഞ ഇരുപത് വർഷമായി പ്രവർത്തിക്കുന്ന കാരുണ്യ റിലീഫ് കമ്മറ്റി സാമൂഹിക സാംസ്കാരി ജീവകാരുണ്യ വിദ്യാഭ്യാസ മേഖല യിൽ വിവിധ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. അഗതികൾ, അശരണർ, രോഗികൾ ഇവർക്കുള്ള റംസാൻ കിറ്റുകളാണ് വിതരണം ചെയ്തത്.
ചികിത്സ സഹായം വിദ്യാഭ്യാസ സഹായം എന്നിവയും നൽകുന്നു. എസ്, വൈ എസ്, ജില്ല വൈസ് പ്രസിഡണ്ട് സയ്യിദ് അലിതങ്ങൾ ഉദ്ഘാടനം ചെയ്തു. മഹല്ല് ഖത്തീബ് മുബശിർ വാഫി റിലീഫ് സന്ദേശം നൽകി. കാരുണ്യ റിലിഫ് കമ്മറ്റി പ്രസിഡണ്ട് എം.കെ ഫൈസൽ അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡണ്ട് കെ.സി. മജീദ്, കാരുണ്യ ജന:സെക്രട്ടറി വി.എം. അഷറഫ്, മഹല്ല് ജന.സെക്രട്ടറി കെ.ടി. അസ്സൻ ,പി.സി. അബ്ദുറഹിമാൻ മുസ്ല്യാർ, വി.പി. ഇസ്മായിൽ, പി.എം. ഷരീഫ് എന്നിവർ പ്രസംഗിച്ചു.
പി കുഞ്ഞമ്മത് കുട്ടി ഹാജിക്ക് വേണ്ടി .ഫണ്ട് കൈമാറി.പി.കെ. അസ്ബീർ, വി.പി. നസീർ , പി.സി. ഇബ്രാഹിം പടിഞ്ഞാറയിൽ മുസ്സ, ഷാഹിൽ ടി, മുനീർ കെ.കെ. എന്നിവർ നേതൃത്വം നൽകി.