ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി പതിനഞ്ചാം വാർഷികവും, കിറ്റ് വിതരണവും നടത്തി
കെ.അമ്മദ് കോയ ഉത്ഘാടനം ചെയ്തു

പൂനത്ത് : കാരുണ്യ പ്രവർത്തന രംഗത്ത് സ്തുത്യർഹമായ സേവനം നടത്തിവരുന്ന പുതിയോട്ടുമുക്ക് ഷിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയുടെ പതിനഞ്ചാം വാർഷികവും നിർദ്ധന കുടുംബങ്ങൾക്കുള്ള റംസാൻ കിറ്റ് വിതരണവും ബാലുശ്ശേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.അമ്മദ് കോയ ഉൽഘാടനം ചെയ്തു.
എം.പി.ഹസ്സൻ കോയ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എംകെ. അബ്ദുസ്സമദ് മുഖ്യപ്രഭാഷണം നടത്തി. എം.പോക്കർ കുട്ടി, വാവോളി മുഹമ്മദലി, എൻ.പോക്കാർകുട്ടി,സലാം സി, റഫീഖ് വി,ഹാമിദ് കെ കെ,ബഷീർ എം,റഷീദ് ടി,സലാം പടിക്കൽ, ഇബ്രാഹിം ഹാജി ടി,ഹമീദ് ഹാജി തുടങ്ങിയവർ പ്രസംഗിച്ചു.