headerlogo
local

കടിയങ്ങാട് മുതുവണ്ണാച്ചയിൽ വിറകുപുരയ്ക്ക് തീപിടിച്ചു

ഇന്ന് പകൽ പതിനൊന്ന് മണിയോടെയാണ് അപകടം

 കടിയങ്ങാട് മുതുവണ്ണാച്ചയിൽ വിറകുപുരയ്ക്ക് തീപിടിച്ചു
avatar image

NDR News

18 Mar 2025 04:44 PM

പേരാമ്പ്ര: കടിയങ്ങാട് മുതുവണ്ണാച്ചയിൽ കുളപ്പുറത്ത് ലീലയുടെ വീടിനോട് ചേർന്നുള്ള വിറകുപുരയ്ക്ക് തീപിടിച്ചു. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വിവരമറിയിച്ചതിനെ തുടർന്ന് പേരാമ്പ്രയിൽ നിന്നും സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ കെ.ടി. റഫീക്കിന്റെയും അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ എം. പ്രദീപിന്റെയും നേതൃത്വത്തിൽ എത്തിയ ഒരു യൂണിറ്റ് അഗ്നിരക്ഷാ സേനയം നാട്ടുകാരും ചേർന്ന് തീ പൂർണ്ണമായും അണച്ചു.

      നിലയത്തിലെ ഉദ്യോഗസ്ഥരായ എം. ഹരീഷ്, പി. ജയേഷ്, ജെ.ബി. സനൽരാജ്, ടി. വിജീഷ്, പി.എം. വിജേഷ്, ഹോം ഗാർഡ് കെ.സി. അജീഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. വേനൽചൂട് വർദ്ധിച്ചുവരുന്നതിനാൽ പകൽ സമയങ്ങളിലും കാറ്റുള്ളപ്പോഴും വീടിനു പരിസരത്ത് ചപ്പുചവറുകൾ കത്തിക്കുന്നത് വളരെ അപകടകരമാണെന്ന് ഓഫീസർമാർ അറിയിച്ചു.

NDR News
18 Mar 2025 04:44 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents