ചതുപ്പിൽ കുടുങ്ങിയ ഗർഭിണിയായ പശുവിന് രക്ഷയായി പേരാമ്പ്ര ഫയർ ഫോഴ്സ്
കായണ്ണയിൽ ഇന്ന് ഉച്ചതിരിഞ്ഞാണ് സംഭവം

പേരാമ്പ്ര: കായണ്ണ പഞ്ചായത്ത് ചെറുകാട് കറുപ്പംകണ്ടി താഴെ വയലിൽ ചതുപ്പിൽ കുടുങ്ങിപ്പോയ ഗർഭിണിയായ പശുവിന് രക്ഷകരായത് പേരാമ്പ്രയിലെ അഗ്നിരക്ഷാ സേന. ഇന്ന് ഉച്ച തിരിഞ്ഞായിരുന്നു തോട്ടത്തിൽ വാസു എന്നയാളുടെ പശു വയലിലെ കിടങ്ങിൽ കുടുങ്ങി പോയത്.
വിവരം ലഭിച്ചതിനേ തുടർന്ന് പേരാമ്പ്രയിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.ടി. റഫീക്കിന്റെ നേതൃത്വത്തിൽ എത്തിയ ഫയർ ഫോഴ്സ് യൂണിറ്റ് പശുവിനേ സുരക്ഷിതമായി കരയ്ക്ക് കയറ്റി. സേനാംഗങ്ങളായ ജി.ബി. സനൽ രാജ്, ടി. വിജീഷ്, പി.എം. വിജേഷ്, എം. ജയേഷ്, ഹോം ഗാർഡ് എ.സി. അജീഷ് എന്നിവരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.