പൂനത്ത് മെക്സ് സവൻ സംഘടിപ്പിച്ച സമൂഹ നോമ്പ് തുറ ശ്രദ്ധേയമായി
കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.സുരേഷ് ഉൽഘാടനം ചെയ്തു

പൂനത്ത് : പൂനത്ത് മെക്സ് സെവൻ തെക്കെയിൽ കൺവൻഷൻ സെന്ററിൽ വെച്ച് സംഘടിപ്പിച്ച സമൂഹ തുറ ശ്രദ്ധേയമായി. നാടിന്റെ നാനാ തുറകളിലുള്ള പ്രമുഖ വ്യക്തികളും നാട്ടുകാരും ഇതിൽ പങ്കാളികളായി.
ഇഫ്താർ മീറ്റ് കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.സുരേഷ് ഉൽഘാടനം ചെയ്തു. എം.ബഷീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
എംകെ അബ്ദുസ്സമദ്,മുനീർ പി.പി.ഷുക്കൂർ കാടൻ കണ്ടി, സിറാജ് എൻ,റഫീഖ് കുറ്റിക്കണ്ടി, റഷീദ് റോസ് മഹൽ,ടി.കെ.ചന്ദ്രൻ, ഉണ്ണി പൊന്നൂർ, വാവോളി മുഹമ്മദലി,നിയാസ് ഏകരൂൽ, ബഷീർ ചാലക്കര,ഷാഹിദ കിനാലൂർ,സാജിത കിനാലൂർ എന്നിവർ പ്രസംഗിച്ചു.സംസ്ഥാന അവാർഡ് ജേതാവ് ലിനീഷ് നരയം കുളത്തിന് ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിക്കുകയുണ്ടായി.