നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വ ഗ്രാമമായി പ്രഖ്യാപിച്ചു
അഞ്ചുവർഷം തുടർച്ചയായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് പഞ്ചായത്തിനെ മാലിന്യമുക്തമാക്കിയത്

നടുവണ്ണൂർ: ലോക സീറോ വേസ്റ്റ് ദിനമായ മാർച്ച് 30ന് സമ്പൂർണ്ണ ശുചിത്വ പ്രദേശമായി സംസ്ഥാനത്തെ പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വ ഗ്രാമ പ്രഖ്യാപനം നടത്തി. കഴിഞ്ഞ അഞ്ചുവർഷം തുടർച്ചയായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് പഞ്ചായത്തിനെ മാലിന്യ മുക്തമാക്കിയത്. കാവിൽ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബാലുശ്ശേരി എംഎൽഎ അഡ്വക്കേറ്റ് കെ എൻ സച്ചിൻ ദേവ് ഔദ്യോഗിക പ്രഖ്യാപനം നടത്തി. മാലിന്യ പരിപാലന രംഗത്ത് നിസ്തുല പങ്ക് വഹിച്ച ഹരിത കർമ്മ സേനാംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. ഒപ്പം വ്യത്യസ്ത മേഖലകളിൽ മാതൃകപരമായ ശുചിത്വ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തികളെയും സ്ഥാപനങ്ങളെയും അനുമോദിച്ചു. ഗ്രാമപഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും ശുചിത്വ ഭവനം ആയി ഓരോ വീടുകൾ തെരഞ്ഞെടുക്കപ്പെട്ടു. ശുചിത്വ ഹരിത വിദ്യാലയമായി കരുവണ്ണൂർ ജി യു പി സ്കൂളും കാവുന്തറ ജി ഡബ്ല്യു എൽ പി സ്കൂളും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ശുചിത്വ അങ്ങാടി കരുവണ്ണൂർ ആണ്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പി ദാമോദരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം മുക്കം മുഹമ്മദ് ഉപഹാര സമർപ്പണം നടത്തി.കെഎം സച്ചിൻ ദേവ് എംഎൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചു.ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ കെ കെ ഷൈമ ജേതാക്കളെ പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി എം ശശി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എം നിഷ , വികസനകാര്യ സമിതി ചെയർമാൻ സി സുധീഷ്, ഭരണസമിതി അംഗങ്ങളായ സജീവൻ മക്കാട്ട്, ടി നിസാർ, ഒ എം മിനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ എം ജലീൽ സിഡിഎസ് ചെയർപേഴ്സൺ യശോദ തെങ്ങിട, ആസൂത്രണ സമിതി ഉപാധ്യക്ഷൻ അച്യുതൻ മാസ്റ്റർ, ശശി കോലാത്ത്, എം സത്യനാഥൻ, ഖാദർ പറമ്പത്ത്, കാസിം പുതുക്കുടി, പ്രദോഷ് തേവർ പള്ളി, അശോകൻ പുതുക്കുടി, ഒഎം കൃഷ്ണകുമാർ, ചന്ദ്രൻ വിക്ടറി , ചന്ദ്രൻ മലബാർ തുടങ്ങിയവർ ആശംസകൾ നേർന്നു. അസിസ്റ്റൻറ് സെക്രട്ടറി അഞ്ജന പോൾ നന്ദി പ്രകാശിപ്പിച്ചു.