ക്ഷേത്രാങ്കണത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു
കാപ്പാട് – മുനമ്പത്ത് താവണ്ടി ശ്രീ ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഇഫ്താർ സംഗമം.

കാപ്പാട്: കാപ്പാട് – മുനമ്പത്ത് താവണ്ടി ശ്രീ ഭഗവതി ക്ഷേത്ര തിറമഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്നു സംഘടിച്ചു. ജാതി മത കക്ഷി രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത വിരുന്ന് മാനവ മൈത്രിയുടെ പ്രതീകമായി മാറി.
ക്ഷേത്രമുറ്റത്ത് വെച്ച് നടന്ന ഇഫ്താർ വിരുന്നിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, ജില്ലാപഞ്ചായത്ത് മുൻ വൈ: പ്രസിഡണ്ട് എം പി ശിവാനന്ദൻ, ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അതുല്യ ബൈജു, പഞ്ചായത്ത് മെമ്പർമാരായ അബ്ദുള്ളക്കോയ വലിയാണ്ടി, വി മുഹമ്മദ് ശരീഫ്, റസീനഷാഫി, മമ്മത് കോയ, സുധ തടവൻ കയ്യിൽ, അജ്നഫ് കാച്ചിയിൽ, എഴുത്തുകാരൻ അബൂബക്കർ കാപ്പാട്, എഴുത്തുകാരനും നാടകപ്രവർത്തകനുമായ നാസർ കാപ്പാട്, എം നൗഫൽ, റഷീദ് വെങ്ങളം, സി എം സുനിലേശൻ കൊയിലാണ്ടി, കപ്പക്കടവ്, മുനമ്പത്ത് , വലിയാണ്ടി മഹല്ല് കമ്മിറ്റി അംഗങ്ങൾ തുടങ്ങി രാഷ്ട്രീയ മത പൊതു രംഗത്തു നിന്നും നൂറുകണക്കിന് പേർ പങ്കെടുത്തു.
ഉത്സവത്തിന്റെ ഭാഗമായി മാർച്ച് 23ന് ക്ഷേത്ര നഗരിയിൽ പ്രാദേശിക കലാവിരുന്നും, കരോക്കെ ഗാനമേളയും അരങ്ങേറും, മാർച്ച് 24ന് തിറ മഹോത്സവും നടക്കും.