വെള്ളിയൂരിൽ ചെറിയ പെരുന്നാൾ ദിനത്തിൽ ലഹരിക്കെതിരെ ജനകീയ ക്യാമ്പയിൻ
പരിപാടിയുടെ നോട്ടീസ് പ്രകാശനം കോഴിക്കോട് വലിയ ഖാസി സയ്യിദ് ജമലുല്ലൈലി തങ്ങൾ നിർവ്വഹിച്ചു.

വെള്ളിയൂർ:ലഹരിക്കെതിരെ ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി കാരുണ്യ റിലീഫ് കമ്മറ്റി ഒന്നാം ഘട്ടത്തിൽ ചെറിയ പെരുന്നാൾ ദിനത്തിൽ രാവിലെ 9 മണിക്ക് മസ്ജിദുൽ ഹുദ പരിസരത്ത് കണ്ണി ചേരലും പ്രതിജ്ഞയും സംഘടിപ്പിക്കുന്നു. എക്സയിസ് അസി: കമ്മീഷണർ, ഡി.വൈ.എസ് പി. എന്നിവർ പരിപാടിയിൽ പങ്കെടുക്കും. പരിപാടിയുടെ നോട്ടീസ് പ്രകാശനം കോഴിക്കോട് വലിയ ഖാസി സയ്യിദ് ജമലുല്ലൈലി തങ്ങൾ നിർവ്വഹിച്ചു.
മഹല്ല് സംവിധാനത്തിൻ്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഉണർന്ന് പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളിൽ ധാർമിക ബോധം വളർത്തുമ്പോഴും കുടുംബ സ്നേഹവും സാമുഹ്യ ബോധവും വളർത്തിയെടുക്കണ മെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പേരാമ്പ്ര പ്രസ്സ് ഫോറം വായന ശാല, ഓട്ടോ കോഡിനേഷൻ, സന്നദ്ധ സംഘടനകൾ, കരാട്ടെ ടീം, ക്ഷേത്ര കമ്മറ്റി, വ്യാപാരി വ്യവസായി ചിത്രകാരൻമാർ, പൊതുജനങ്ങൾ, എന്നിവർ പ്രതിജ്ഞയിൽ പങ്ക്ചേരും. പ്രകാശനചടങ്ങിൽ കെ.എം. സൂപ്പി അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡണ്ട് പി. ഇമ്പിച്ചി മമ്മു, സെക്രട്ടറി കെ.ടി. അസ്സൻ, ഖത്തീബ് മുബശ്ശിർ വാഫി,കാരുണ്യ പ്രസിഡണ്ട് എം.കെ. ഫൈസൽ ജന: സെക്രട്ടറി വി.എം. അഷറഫ്, ട്രഷറർ പി എം. ഷരീഫ് എന്നിവർ സംസാരിച്ചു.