headerlogo
local

സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം നേടിയ പി.സി. പ്രേമന് യാത്രയയപ്പ് നൽകി

പേരാമ്പ്ര ഫയർ സ്റ്റേഷനിൽ നടന്ന ചടങ്ങ് കോഴിക്കോട് റീജിയണൽ ഫയർ ഓഫീസർ ടി. രജീഷ് ഉദ്ഘാടനം ചെയ്തു

 സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം നേടിയ പി.സി. പ്രേമന് യാത്രയയപ്പ് നൽകി
avatar image

NDR News

24 Mar 2025 10:53 AM

പേരാമ്പ്ര: പേരാമ്പ്ര അഗ്നി രക്ഷാനിലയത്തിലെ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ പി.സി. പ്രേമന് ഫയർ സ്റ്റേഷൻ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഉജ്ജ്വലമായ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. കോഴിക്കോട് റീജിയണൽ ഫയർ ഓഫീസർ ടി. രജീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്തുത്യർഹ സേവനത്തിനുള്ള ഈ വർഷത്തെ രാഷ്ട്രപതിയുടെ പുരസ്കാരവും മുഖ്യമന്ത്രിയുടെ മെഡലും ലഭിച്ചിട്ടുള്ള പി.സി. പ്രേമൻ മറ്റ് സേനാംഗങ്ങൾക്കും ഒരു മികച്ച മാതൃകയാണെന്ന് ഉദ്ഘാടനകൻ പരാമർശിച്ചു. സ്റ്റേഷൻ ഓഫീസർ സി.പി. ഗിരീശൻ അദ്ധ്യക്ഷനായി.

     വകുപ്പിലെ നിരവധി ഓഫീസർമാരും പേരാമ്പ്ര നിലയത്തിലെ മുൻകാല സഹപ്രവർത്തകരും സിവിൽ ഡിഫൻസ്, ആപ്ത മിത്ര വളണ്ടിയർമാരും നാട്ടുകാരും, മാധ്യമപ്രവർത്തകരും പി.സി. പ്രേമന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുകൂടിയപ്പോൾ ധന്യമായ പരിപാടിയായി മാറി. സ്റ്റേഷൻ ഓഫീസർമാരായ പി.കെ. പ്രമോദ്, പി.കെ. ഭരതൻ, അരുൺ, ഫയർ സർവീസിലെ സംഘടനകളെ പ്രതിനിധീകരിച്ച് കെ. ഷജിൽ കുമാർ, കെ.കെ. ഗിരീശൻ, ഹോം ഗാർഡ് സുരേഷ് എന്നിവരും ഉപഹാരങ്ങൾ അർപ്പിച്ച് സംസാരിച്ചു. 

      സിവിൽ ഡിഫൻസ് അംഗങ്ങളായ പ്രദീപൻ, കുഞ്ഞിക്കണ്ണൻ, ആപ്ത മിത്ര വളണ്ടിയർ, എം. ഷിജു, കെ. ദിലീപൻ, എം. വാസു എന്നിവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് പി.സി പ്രേമൻ അദ്ദേഹത്തിൻ്റെ സേവനകാലത്തെ നല്ല നിമിഷങ്ങൾ ഓർത്തെടുത്തുകൊണ്ട് മറുപടി പ്രസംഗം നടത്തി. സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ സ്വാഗതവും റിക്രിയേഷൻ ക്ലബ്ബ് സെക്രട്ടറി എം. മനോജ് നന്ദിയും പറഞ്ഞു.

NDR News
24 Mar 2025 10:53 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents