headerlogo
local

കായണ്ണയിൽ തൊഴിലിട സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു

പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു

 കായണ്ണയിൽ തൊഴിലിട സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു
avatar image

NDR News

24 Mar 2025 02:26 PM

പേരാമ്പ്ര: കായണ്ണ പ്രൈമറി ഹെൽത്ത് സെൻ്ററിലെ ജീവനക്കാർക്കായി തൊഴിലിട സുരക്ഷ, അഗ്നിബാധ പ്രതിരോധ മാർഗങ്ങൾ എന്നിവയെ കുറിച്ച് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ജാസ്മിൻ പരിപാടികൾക്ക് നേതൃത്വം നൽകി.

     പാചകവാതക അപകടങ്ങളെകുറിച്ചും പ്രതിരോധ മാർഗങ്ങളെക്കുറിച്ചും ക്ലാസിൽ വിശദീകരിച്ചു. അത്യാവശ്യ ഘട്ടങ്ങളിൽ ഫയർ എക്സ്റ്റിഗ്വിഷറുകൾ ഉപയോഗിക്കുന്നതിൻ്റെയും എളുപ്പത്തിൽ ചെയ്യാവുന്ന റോപ്പ് റെസ്ക്യൂ പ്രവർത്തനങ്ങളുടെയും പ്രയോഗിക പരിശീലനവും നൽകി. 

     പഞ്ചായത്തിലെ ആശാവർക്കർമാരും പങ്കെടുത്ത പരിപാടിയിൽ ഡോ. മഞ്ജുനാഥ് ആശംസകൾ അർപ്പിച്ചു. എ.സി. രാമകൃഷ്ണൻ സ്വാഗതവും ജെ.എച്ച്.ഐ. ഷിജിത്ത് നന്ദിയും പറഞ്ഞു.

NDR News
24 Mar 2025 02:26 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents