headerlogo
local

കൂത്താളി ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു.കെ.കെ പ്രഖ്യാപനം നടത്തി

 കൂത്താളി ഗ്രാമപഞ്ചായത്ത്   മാലിന്യ മുക്ത പഞ്ചായത്തായി  പ്രഖ്യാപിച്ചു
avatar image

NDR News

26 Mar 2025 10:37 PM

കൂത്താളി: കേരളം മാലിന്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായി കൂത്താളി ഗ്രാമപഞ്ചായത്ത് ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു കെ.കെ പ്രഖ്യാപനം നടത്തി. പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന പ്രഖ്യാപന പരിപാടിയിൽ അസ്സിസ്റ്റന്റ് സെക്രട്ടറി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ്പ്രസിഡണ്ട് വി എം അനൂപ് കുമാർ അദ്ധ്യക്ഷത വഹിച്ചു.     

       ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ഗോപി , വാർഡ് മെമ്പർ രാഗിത കെ വി, സിഡിഎസ് ചെയർപേഴ്സൺ സരള ടി പി എന്നിവർ ആശംസ അർപ്പിച്ചു. ജനപ്രതിനിധികൾ, ആശാ വർക്കർമാർ , ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ , ഹരിത കർമ്മ സേനാംഗങ്ങൾ , രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അംഗനവാടി ജീവനക്കാർ, സാമൂഹ്യ പ്രവർത്തകർ , ശുചിത്വ മിഷൻ ബ്ലോക്ക് കോ-ഓഡിനേറ്റർ ഷൈനി , പഞ്ചായത്ത് ജീവനക്കാർ എന്നിവർ പങ്കെടുത്തു. പ്രഖ്യാപനത്തിന്‍റെ ഭാഗമായി പഞ്ചായത്ത് ഓഫീസ് പരിസരം മുതൽ കൂത്താളി ടൌൺ വരെ റാലി സംഘടിപ്പിച്ചു.

 

 

NDR News
26 Mar 2025 10:37 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents