ഉള്ളിയേരി കുടുംബശ്രീ സി ഡി എസി ന്റെ നേതൃത്വത്തില്‍ പഴമയും പുതുമയും തലമുറ സംഗമം പരിപാടി സംഘടിപ്പിച്ചു
സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി അജിത ഉദ്ഘാടനം ചെയ്തു.

ഉള്ളിയേരി : ഉള്ളിയേരി കുടുംബശ്രീ സി ഡി എസി ന്റെ നേതൃത്വത്തില്‍ പഴമയും പുതുമയും തലമുറ സംഗമം പരിപാടി സംഘടിപ്പിച്ചു. വയോജന അയല്‍ക്കൂട്ടങ്ങളിലെ പഴയ തലമുറയിലെയും ഓക്‌സിലറി ഗ്രൂപ്പിലെ പുതു തലമുറയിലെയും അംഗങ്ങളുടെ സംഗമമാണ് നടന്നത്.
കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടന്ന സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി അജിത ഉദ്ഘാടനം ചെയ്തു . സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ദേവി എ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ ബാലകൃഷ്ണന്‍ പാടത്തില്‍ , സുജാത നമ്പൂതിരി, സി ഡി എസ് ഉപസമിതി കണ്‍വീനര്‍ മിനി, അസി സെക്രട്ടറി സജീവന്‍ സംസാരിച്ചു.
സത്യന്‍ കെ കെ, ജയപ്രകാശന്‍ ടി കെ എന്നിവര്‍ മോഡറേറ്ററായി രുന്നു. ഉപവിഷയങ്ങളുമായി ബന്ധപ്പെട്ട് വയോജന അംഗം കുട്ടികൃഷ്ണന്‍ കെ കെ, ഓക്‌സിലറി ഗ്രൂപ്പ് റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങളായ ദിവ്യാ സുമേഷ്, ശ്രീജില എന്നിവര്‍ അവതരണങ്ങള്‍ നടത്തി.കലാപരിപാടികളും അരങ്ങേറുകയുണ്ടായി.