headerlogo
local

പരസ്പര സാഹോദര്യത്തിൻ്റെ  സ്നേഹസന്ദേശം കൈമാറി പെരുന്നാൾ ദിനത്തിൽ വെളളിയൂരിൽ ലഹരിക്കെതിരെ കണ്ണി ചേരലും പ്രതിജ്ഞയും

എക്സൈസ് അസി: കമ്മീഷണർ ആർ.എൻ ബൈജു ഉദ്ഘാനം ചെയ്തു.

 പരസ്പര സാഹോദര്യത്തിൻ്റെ  സ്നേഹസന്ദേശം കൈമാറി പെരുന്നാൾ ദിനത്തിൽ വെളളിയൂരിൽ ലഹരിക്കെതിരെ കണ്ണി ചേരലും പ്രതിജ്ഞയും
avatar image

NDR News

31 Mar 2025 02:23 PM

   വെള്ളിയൂർ:ചെറിയപെരുന്നാൾ ദിനത്തിൽ പരസ്പര സ്നേഹ ത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സന്ദേശം കൈമാറി ലഹരിക്കെ തിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. കാരുണ്യ മുസ്ലിം റിലീഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ മഹല്ല് നിവാസികൾ, പൊതു ജനങ്ങൾ, സുബ്രഹ്മണ്യസ്വാമി ക്ഷേത്ര കമ്മറ്റി, തേലക്കര ശിവക്ഷേത്ര കമ്മറ്റി, പേരാമ്പ്ര പ്രസ്സ് ഫോറം, കാരാട്ടെ ടീം ജനകീയ വായനശാല, ക്യാപ്റ്റൻ ലക്ഷ്മി ട്രസ്റ്റ്, പ്രിയദർശിനി ട്രസ്റ്റ്, വ്യാപാര വ്യവസായി ഓട്ടോ കോഡിനേഷൻ,   മൾട്ടി ജിം , പിലാക്കുന്നത്ത് കൂട്ടായ്മ നാഷ്ണൽ സർവ്വീസ് സ്കീം, വിവിധ രാഷ്ട്രീയ പാർട്ടികൾ എന്നിവ ചേർന്ന് ആയിരത്തോളം പേർ കൂട്ടായ്മയിൽ പങ്ക് ചേർന്നു.

   പെരുന്നാൾ നിസ്കാരത്തിന് ശേഷം പള്ളി പരിസരത്ത് നടന്ന ചടങ്ങും പ്രതിജ്ഞയും എക്സയിസ് അസി: കമ്മീഷണർ ആർ.എൻ ബൈജു ഉദ്ഘാനം ചെയ്തു. പെരുന്നാൾ സന്തോഷ ദിനത്തിൽ ഇത്തരം പരിപാടികൾ മാതൃകാ പരമെന്ന് അദ്ദേഹം പറഞ്ഞു. ഈ കണ്ണികൾ അറ്റുപോകാതെ സാമൂഹ്യ വിപത്തിനെതിരെ കൈകോർക്കണമന്നും അദ്ദേഹം കൂട്ടി ചേർത്തു. ഗാനരചയിതാവ് രമേശ്കാവിൽ മുഖ്യപ്രഭാഷണം നടത്തി. ലഹരി പദാർത്ഥങ്ങൾ വിൽക്കാനുള്ള  ലൈസൻസ് ഉള്ളത് മുതിർന്നവർ ക്കാണന്നും സാഹചര്യങ്ങളാണ് കുട്ടികളെ വഴിതെറ്റിക്കുന്നതെന്നും അദ്ദേഹം പ്രഭാഷണത്തിൽ പറഞ്ഞു. കാരുണ്യ പ്രസിഡണ്ട് എം.കെ ഫൈസൽ അധ്യക്ഷത വഹിച്ചു.

   പരിപാടിയിൽ പങ്കെടുത്തവർ ക്കെല്ലാം ലഹരിക്കെതിരെ യുള്ള സന്ദേശമടങ്ങിയ തുണി സഞ്ചിവിതരണം ചെയ്തു. മഹല്ല് പ്രസിഡണ്ട് പി. ഇമ്പിച്ചി മമ്മു നിർവ്വഹിച്ചു. മഹല്ല് ഖത്തിബ് മുബശിർ വാഫി കാരുണ്യ ജന:സെക്രട്ടറി വി..എം. അഷറഫ്, മഹല്ല് ജന സെക്രട്ടറി കെ.ടി. അസ്സൻ,പി.എം. ഷരീഫ്. എടവന സുരേന്ദ്രൻ , ഇ.ടി. ഹമീദ്, എൻ. ഹരിദാസ് പി.കെ. അസ്ബീർ, എൻ.പി. വിധു,എസ് രമേശ്, കെ.ഹമീദ് ഭാസ്കരൻ പണ്യാം കോട,കെ. രാജൻ, റിൻ്റ.കെ., എസ് രാജീവ്. വി. മോഹനനൻ, അഡ്വ. അനിൽകുമാർ,സത്യൻ വി, മനോജ് പാലയാട്ട്, കെ.സി. മുഹമ്മദ്, വി.പി. നസീർ. കെ.കെ. കബീർ,ലത്തീഫ് വെള്ളിലോട്ട്, എം.കെ.പ്രകാശൻ, കെ.ദിലീപ്, പി.കെ. സുരേഷ്, ടി. ഷോബിൻ വി.പി. ഇസ്മായിൽ പി.സി. അബ്ദുറഹിമാൻ മുസ്ല്യാർ എന്നിവർ സംസാരിച്ചു.

NDR News
31 Mar 2025 02:23 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents