ഉള്ളിയേരി സി എച്ച് സിയുടെ ആഭിമുഖ്യത്തിൽ ലോകാരോഗ്യദിനം ആചരിച്ചു
പ്രസവം സുരക്ഷിതമാക്കാൻ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം

ഉള്ളിയേരി: ലോകാരോഗ്യ ദിനത്തിൻ്റെ ഭാഗമായി ഉളളിയേരി സമൂഹികാരോഗ്യ കേന്ദ്രത്തിൽ "പ്രസവം സുരക്ഷിതമാക്കാൻ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം" എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു. അംഗൻവാടി വർക്കർമാർക്കും, ആരോഗ്യ പ്രവർത്തകർക്കും വേണ്ടിയാണ് പരിപാടി നടത്തിയത്.
ബോധവൽക്കരണ ക്ലാസിന് ഡോ. ബാബു രാജ് [റിട്ട.ഡി.എം.ഒ] , ഡോ. ആശ ( റിട്ട. സർജൻ) തുടങ്ങിയവർ നേതൃത്വം നൽകി. മെഡിക്കൽ ഓഫീസർ ഡോ. വിൻസെൻ്റ് ജോർജ് അധ്യക്ഷത വഹിച്ചു, ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുമാർ നന്ദി പറഞ്ഞു.