നൊച്ചാട് ഫെസ്റ്റ്; അവതരണ ഗാനം പ്രകാശനം ചെയ്തു
പ്രസിദ്ധ സിനിമ ഗാന രചയിതാവ് രമേശ് കാവിൽ പ്രകാശന കർമ്മം നിർവഹിച്ചു

നൊച്ചാട്: നൊച്ചാട് ഫെസ്റ്റിൻ്റെ ഭാഗമായി ഒരുക്കിയ അവതരണ ഗാനം പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. രാജൻ കൽപ്പത്തൂർ രചനയും പ്രേംകുമാർ വടകര സംഗീതം നിർവ്വഹിച്ച അവതരണ ഗാനത്തിൻ്റെ പ്രകാശന കർമ്മം, പ്രസിദ്ധ സിനിമ ഗാന രചയിതാവ് രമേശ് കാവിൽ നിർവഹിച്ചു. ശോഭന വൈശാഖ് അധ്യക്ഷയായി.
എടവന സുരേന്ദ്രൻ സ്വാഗതവും, ജനറൽ കൺവീനർ വി.എം. മനോജ് നന്ദിയും പറഞ്ഞു. മുഹമ്മദ് പേരാമ്പ്ര, എസ്.കെ. അസ്സയിനാർ, കെ.കെ. ഹനീഫ, വി.എം. അഷറഫ്, വത്സൻ എടക്കോടൻ, കെ.പി. ആലിക്കുട്ടി, പി.പി. മുഹമ്മദ് ചാലിക്കര, രാജൻ കൽപ്പത്തൂർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഏപ്രിൽ 20 മുതൽ 26 വരെയാണ് നൊച്ചാട് ഫെസ്റ്റ് നടക്കുന്നത്.