അത്തോളി ഓട്ടമ്പലത്ത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
വാർഡ് മെമ്പർ ശാന്തി മാവീട്ടിൽ ഉദ്ഘാടനം ചെയ്‌തു

അത്തോളി: ഓട്ടമ്പലം വൺ മൈൻഡ് ട്വൻ്റി ഫോർ ക്ലബ്ബിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. വാർഡ് മെമ്പർ ശാന്തി മാവീട്ടിൽ ഉദ്ഘാടനം ചെയ്‌തു.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേർ ക്യാമ്പിൽ പങ്കെടുത്തു. കെ.എം രവീന്ദ്രൻ, ദീപക്, എ.കെ ഷിബു സംസാരിച്ചു.ഡോ.സന്ദീപ് നായർ ക്യാമ്പ് നിയന്ത്രിച്ചു.