അടിയോടി വീട്ടിൽ തറവാടിൻ്റെ കുടുംബ സംഗമം നൊച്ചാട് നടന്നു
വി.കെ. സുരേഷ് ബാബു കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു

നൊച്ചാട്: 150 ഓളം വർഷം പഴക്കമുള്ള നൊച്ചാട് പ്രദേശത്തെ അടിയോടി വീട്ടിൽ തറവാടിൻ്റെ കുടുംബ സംഗമം അടിയോടി വീട്ടിൽ താഴെ നടന്നു. എ.വി. ദിനേശൻ സ്വാഗതം പറഞ്ഞു. എ.വി. സന്തോഷ് അദ്ധ്യക്ഷനായി. സാംസ്കാരിക പ്രഭാഷകനും, കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ വി.കെ. സുരേഷ് ബാബു കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.
തറുവയ് ഹാജി, ഡോ. അശോകൻ നൊച്ചാട്, വാർഡ് മെമ്പർ രജീഷ് പി.എം. എന്നിവർ സംസാരിച്ചു. റിജിത്ത് എ.വി. അനുശോചന പ്രമേയം അവതരിപ്പിച്ചു. തുടർന്ന് കുടുംബത്തിലെ മുതിർന്നവരെ ആദരിക്കൽ ചടങ്ങും കുട്ടികളുടെയും വനിതകളുടെയും കലാപരിപാടികളും ഗാനമേളയും അരങ്ങേറി.