ലോക പുസ്തക ദിനത്തിൽ ബ്ലൂമിംഗ് ആർട്സിന് പുസ്തകങ്ങൾ കൈമാറി
ബ്ലൂമിംഗ് പ്രസിഡൻ്റ് ഷബീർ ജന്നത്ത് പുസ്തകങ്ങൾ ഏറ്റുവാങ്ങി.

മേപ്പയ്യൂർ: മേപ്പയ്യൂരിൽ പതിനായിര ത്തോളം പുസ്തകങ്ങളുമായി ശ്രദ്ധേയമായ രീതിയിൽ പ്രവർത്തിച്ച് വരുന്ന ബ്ലൂമിംഗ് ലൈബ്രറിയിൽ ലോക പുസ്തക ദിനത്തിൽ അവധിക്കാല വായനാ ചാലഞ്ചിന് തുടക്കമായി.
കേരളത്തിലെ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റത്തിൻ്റെ ബിസിനസ് റിലേഷൻഷിപ്പ് അനാലിസിസ് എന്ന വിഷയത്തിൽ കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ഡോ. ഷബ്.ല മുഹമ്മദ് മുസ്തഫ ബ്ലൂമിംഗ് ആർട്സ് ലൈബ്രറിക്ക് പുസ്തകങ്ങൾ കൈമാറി അവധിക്കാല വായനാ ചാലഞ്ചിന് തുടക്കം കുറിച്ചു.
ബ്ലൂമിംഗ് പ്രസിഡൻ്റ് ഷബീർ ജന്നത്ത് പുസ്തകങ്ങൾ ഏറ്റുവാങ്ങി. കെ.എം. സുരേഷ് അധ്യക്ഷത വഹിച്ചു. ബ്ലൂമിംഗ് സെക്രട്ടറി പി.കെ. അബ്ദുറഹ്മാൻ, ലൈബ്രേറിയൻ വൈ.എം. ജിഷിത, ബി. അശ്വിൻ, വിജീഷ് ചോതയോത്ത്, നിഷാദ് പൊന്നങ്കണ്ടി, എന്നിവർ സംസാരിച്ചു.