നിത്യരോഗിയുടെ വീട്ടിലേക്കുള്ള റോഡ് ശ്രമദാനത്തിലൂടെ കോൺക്രീറ്റ് ചെയ്ത് അരി ക്കുളത്തെ കോൺഗ്രസ്സ് പ്രവർത്തകർ
ശ്രമദാന ഉദ്ഘാടനം അരിക്കുളം ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്യമള ഇടപ്പള്ളി ഉദ്ഘാടനം ചെയ്തു.

അരിക്കുളം:നിത്യരോഗിയായ അരിക്കുളം മാവട്ടെ മാവട്ടന പുരുഷോത്തന്മൻ നായരുടെ വീട്ടിലേക്കുള്ള വഴി ശ്രമദാനദാന ത്തിലൂടെ ഗതാഗത യോഗ്യമാക്കി മാതൃക പ്രവർത്തനം നടത്തിയിരി ക്കുകയാണ് അരിക്കുളത്തെ കോൺഗ്രസ്സ് നേതാക്കളും പ്രവർത്തകരും.
നിത്യരോഗിയായ പുരുഷോത്തമ്മൻ നായർക്ക് വീട്ടിലേക്ക് വാഹനം എത്താത്തത് ആശുപത്രിയിലും മറ്റും പോകാൻ ഏറെ ബുദ്ധി മുട്ടിലായിരുന്നു മഴക്കാലം ആരംഭിച്ചാൽ വീട്ടിലേക്ക് കാൽ നടയാത്ര പോലും ദുഷ്കര മായിരുന്നു നിർമ്മാണ ചിലവിനുള്ള തുകയും പാർട്ടിയാണ് സ്വരൂപിച്ചത്. ശ്രമദാന ഉദ്ഘാടനം അരിക്കുളം ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്യമള ഇടപ്പള്ളി ഉദ്ഘാടനം ചെയ്തു.
മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി മരായ ഒ.കെ ചന്ദ്രൻ,രാമചന്ദ്രൻ നീലാബരി, തങ്കമണി ദീപാലയം,സേവാദൾ മേപ്പയ്യൂർ ബ്ലോക്ക് ചെയർമാൻ അനിൽകുമാർ, അരിക്കുളം കോൺഗ്രസ്സ് അരിക്കുളം മണ്ഡലം സെക്രട്ടറി ഹാഷീം കാവിൽ, ബാലകൃഷ്ണൻ കൈലാസം, ഐ എൻ ടി യൂസി അരിക്കുളം മണ്ഡലം ട്രഷറർ രാമചന്ദ്രൻ ചിത്തിര, രാമനന്ദൻ മഠത്തിൽ മാഹിളാ കോൺഗ്രസ്സ് അരിക്കുളം മണ്ഡലം സെക്രട്ടറി ശ്രീജാ പുളിയ തിങ്കൽ, സി.എം രാഗേഷ്, വി.വി രാജൻ എന്നിവർ നേതൃത്വം നൽകി.