പൂനത്ത് മുസ്ലീം റിലീഫ് കമ്മിറ്റി വാർഷികാഘോഷം തുടങ്ങി
ജില്ലാ ലീഗ് ജനറൽ സെക്രട്ടറി ടി.ടി.ഇസ്മയിൽ ഉൽഘാടനം ചെയ്തു.

പൂനത്ത് : നാല് ദിവസം നീണ്ടു നിൽക്കുന്ന പൂനത്ത് മുസ്ലീം റിലീഫ് കമ്മിറ്റിയുടെ മുപ്പത്തി എട്ടാം വാർഷികാഘോഷം കോഴിക്കോട് ജില്ലാ മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി ടി.ടി.ഇസ്മയിൽ ഉൽഘാടനം ചെയ്തു.
ബാലുശ്ശേരി നിയോജകമണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എം.കെ. അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു.തുടർന്ന് നടന്ന കുടുംബ സംഗമത്തിൽ അബൂട്ടി മാസ്റ്റർ ശിവ പുരം മുഖ്യ പ്രഭാഷണം നടത്തി.
ടി.ഹസ്സൻകോയ,ബഷീർ മറയത്തിങ്ങൽ,സക്കീർ.സി.കെ,ബുഷ്റ മുച്ചു ട്ടിൽ,നദീറ,റംലഒ.പി. സജ്ന പാലൊളി, സി.കെ.അബ്ദുറഹിമാൻ എംപി.ഹസ്സൻ കോയ,ചേലേരി മമ്മുക്കുട്ടി, ഹമീദ് ഹാജി.ടി.കെ. വാവോളി മുഹമ്മദലി ,റഷീദ് റോസ് മഹൽ,അൻസാൽ എംകെ എന്നിവർ പ്രസംഗിച്ചു.വാർഷികം വിവിധ പരിപാടികളോടെ 28 ന് സമാപിക്കും.