headerlogo
local

കീഴരിയൂരിൽ അതിഥി തൊഴിലാളികളുടെ വീടിന് സമീപം കഞ്ചാവ് ചെടികൾ

തിരിച്ചറിഞ്ഞത് തൊഴിലുറപ്പ് തൊഴിലാളികൾ

 കീഴരിയൂരിൽ അതിഥി തൊഴിലാളികളുടെ വീടിന് സമീപം കഞ്ചാവ് ചെടികൾ
avatar image

NDR News

26 Apr 2025 08:43 PM

കീഴരിയൂർ: കോരപ്ര - അണ്ടിച്ചേരി താഴ അതിഥി തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീടിന് സമീപം കഞ്ചാവ് ചെടികൾ കണ്ടെത്തി. കഞ്ചാവ് തിരിച്ചറിഞ്ഞ് എക്സൈസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തിയത് തൊഴിലുറപ്പ് തൊഴിലാളികൾ. 

      ഇതിന് മുന്നെ ലഹരി വിരുദ്ധ ക്ലാസ്സിൽ പങ്കെടുത്ത തൊഴിലുറപ്പ് തൊഴിലാളികൾ അന്ന് അധികൃതർ പറഞ്ഞ അടയാളങ്ങൾ ആണ് ചെടി തിരിച്ചറിയാൻ സഹായകമായത്. സംഭവ സമയത്ത് അതിഥി തൊഴിലാളികൾ ആരും തന്നെ സ്ഥലത്തില്ലായിരുന്നു. പേരാമ്പ്ര എക്സൈസ് സംഘം സ്ഥലം സന്ദർശിച്ച് ചെടികൾ കസ്റ്റഡിയിലെടുത്തു.

NDR News
26 Apr 2025 08:43 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents