headerlogo
local

അംഗൻവാടി വർക്കർക്കുള്ള യാത്രയയപ്പും കുടുംബശ്രീ ഫെസ്റ്റും നടത്തി

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു പരിപാടി ഉദ്ഘാടനം ചെയ്തു

 അംഗൻവാടി വർക്കർക്കുള്ള യാത്രയയപ്പും കുടുംബശ്രീ ഫെസ്റ്റും നടത്തി
avatar image

NDR News

28 Apr 2025 08:26 AM

ആവള: 40 വർഷത്തെ നിസ്വാർത്ഥ സേവനത്തിന് ശേഷം വിരമിക്കുന്ന ആവള പെരിങ്ങളത്ത് പൊയിൽ അംഗൻവാടി വർക്കർ എം. പത്മാവതി ടീച്ചർക്കുള്ള യാത്രയയപ്പും കുടുംബശ്രീ ഫെസ്റ്റും ആവളയിൽ വിപുലമായ പരിപാടികളോടെ നടന്നു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. 

      സ്വാഗത സംഘം ചെയർമാൻ എം.എം. രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. ഷിജിത്ത് ഉപഹാര സമർപ്പണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദില നിമ്പ്രാസ് വിവിധ മേഖലകളിൽ അംഗീകാരം നേടിയിട്ടുള്ള കുടുംബശ്രീ പ്രവർത്തകരെ ഉപഹാരം നൽകി ആദരിച്ചു. ബിജു കാവിൽ മുഖ്യ പ്രഭാഷണം നടത്തി. 

      വിജയൻ ആവള, വി.കെ. അമർഷാഹി, ജിജേയ് ഇ.പി., പി.സി. കുഞ്ഞമ്മത്, വി.പി. വേണു, ഐ.സി.ഡി.എസ്. സൂപ്പർ വൈസർ നിഷ ആനന്ദ്, സി.ഡി.എസ്. ചെയർ പേഴ്സൺ രാധ ടി.കെ., കെ.സി. ചന്ദ്രിക, വി.കെ. നാരായണൻ, ഷാനവാസ് കൈവേലി എന്നിവർ സംസാരിച്ചു. എം. പത്മാവതി യാത്രയയപ്പിന് മറുമൊഴി പ്രസംഗം നടത്തി. അംഗൻവാടി കുട്ടികളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.

NDR News
28 Apr 2025 08:26 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents