മുസ്ലിം ലീഗിന്റേത് ചേർത്ത് പിടിക്കലിന്റെ രാഷ്ട്രീയം : സാദിഖലി തങ്ങൾ
വാർഷികാഘോഷം സാദിഖലി തങ്ങൾ ഉൽഘാടനം ചെയ്തു.

പൂനത്ത് : എല്ലാ വിഭാഗം ജനങ്ങളെ യും നിരാലംബരെയും ചേർത്ത് പിടിച്ചു പ്രയാസമനുഭവിക്കുന്നവന്റെ കൈതങ്ങായി പ്രവർത്തിക്കുന്ന ചേർത്ത് പിടിക്കലിന്റെ രാഷ്ട്രീയ മാണ് മുസ്ലീം ലീഗിന്റേതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
പൂനത്ത് നാല് ദിവസങ്ങളിലായി വിവിധ പരിപാടികളോടെ നടത്തുന്ന മുസ്ലീം റിലീഫ് കമ്മിറ്റിയുടെ മുപ്പത്തി എട്ടാം വാർഷികാഘോഷത്തിന്റെ സമാപനസമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങൾ:
ഷുക്കൂർ തയ്യിലിന്റെയും, കേയക്കണ്ടി മുസ്തഫയുടെയും നാമധേയത്തിൽ നിർമ്മിച്ച റിലീഫ് കമ്മിറ്റി ഓഫീസിന്റെയും, പിവി. ഇബ്രാഹിം മാസ്റ്ററുടെ സ്മാരക പാലിയറ്റീവ് കെയർ സെന്ററിന്റെയും സമർപ്പണം തങ്ങൾ നിർവഹിച്ചു. ടി.ഹസ്സൻ കോയ അധ്യക്ഷത വഹിച്ചു.മുച്ചൂട്ടിൽ കുഞ്ഞബ്ദുള്ള ഹാജിനഗറിൽ നടന്ന സമാപന സമ്മേളനത്തിൽ അഡ്വ:ഫൈസൽ ബാബു മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ മുസ്ലീം ലീഗ് പ്രസിഡന്റ് എം എ.റസാക് മാസ്റ്റർ , സാജിദ് കോറോത്ത്,സി പി എ .അസീസ്, എം.ബഷീർ,എം.കെ.അബ്ദുസ്സമദ്, റഷീദ് വെങ്ങളം , നിസാർ ചേലേരി എം.പി.ഹസ്സൻകോയ, പിവി.ഷമീർ, എം.പോക്കാർകുട്ടി.ഇസ്മ യിൽ വി.കെ, സക്കീർ, സി.കെ,ഹബീബ്. എം.മജീദ് വി.പി,എൻ.മൊയ്തീൻ കുട്ടി മുസ്ലിയാർ,ഹമീദ് ഹാജി,മജീദ് പാലൊളി,റഫീക് വാകയാട് എന്നിവർ പ്രസംഗിച്ചു.
റിലീഫ് കമ്മിറ്റിയുടെ സ്ഥാപക നേതാക്കളായ വിപി.പോക്കർ കുട്ടി ഹാജി,സികെ.അബ്ദുറഹിമാൻ,മൊയ്തീൻ കോയ ഹാജി എന്നിവരെ തങ്ങൾ ഷാൾ അണിയിച്ചു ആദരിച്ചു.