headerlogo
local

ഷാജി എൻ. കരുണിൻ്റെ നിര്യാണത്തിൽ നൊച്ചാട് ഫീനിക്സ് സംഘം അനുശോചനം രേഖപ്പെടുത്തി

പി.കെ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു

 ഷാജി എൻ. കരുണിൻ്റെ നിര്യാണത്തിൽ നൊച്ചാട് ഫീനിക്സ് സംഘം അനുശോചനം രേഖപ്പെടുത്തി
avatar image

NDR News

29 Apr 2025 08:04 AM

നൊച്ചാട്: മലയാള സിനിമയെ ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തിയ മികച്ച സംവിധായകനും ഛായഗ്രാഹകനുമായ ഷാജി എൻ. കരുണിൻ്റെ നിര്യാണത്തിൽ നൊച്ചാട് ചേർന്ന ഫീനിക്സ് സ്വയം സഹായ സംഘം അനുശോചനം രേഖപ്പെടുത്തി. പി.കെ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. യൂസഫ് എൻ.കെ. അനുശോചന പ്രമേയം അവതരിപ്പിച്ചു. പി.കെ. ശ്രീധരൻ, രഞ്ജിത്ത് പി.പി., റാഷിദ് പി.പി., സുജിത്ത് എൻ.കെ., സജിത്ത് എൻ.കെ., ഷാജി എൻ.കെ., സജീർ ഇ.എം. എന്നിവർ സംസാരിച്ചു. 

      എഴുത്തിലും കലയിലും ഉയർന്നു വരേണ്ട നവ സാങ്കേതിക വിദ്യയെക്കുറിച്ച് സംസാരിച്ച വ്യക്തിയായിരുന്നു ഷാജി എൻ. കരുൺ എന്ന് പി.കെ. സുരേഷ് പറഞ്ഞു കേരളത്തിൻ്റെ പ്രകൃതിയും സാധാരണക്കാരൻ്റെ ജീവിതവും മലയാള സിനിമയിൽ അനശ്വരനാക്കിയ സംവിധായകനായിരുന്നു ഷാജി എൻ. കരുൺ.

NDR News
29 Apr 2025 08:04 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents