പഹൽഗാം ആക്രമണം; ശ്രദ്ധാഞ്ജലി അർപ്പിച്ച് ഉള്ളിയേരിയിൽ കേരള വ്യാപാരി വ്യസായി ഏകോപന സമിതി
പ്രസിഡൻ്റ് കെ.എം. ബാബു അദ്ധ്യക്ഷത വഹിച്ചു

ഉളളിയേരി: കാശ്മീരിലെ പഹൽഗാമിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഉള്ളിയേരിയിൽ കേരള വ്യാപാരി വ്യസായി ഏകോപന സമിതി ഉള്ളിയേരി യൂണിറ്റ് മെഴുക് തിരികൾ തെളിയിച്ച് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
ചടങ്ങിൽ പ്രസിഡൻ്റ് കെ.എം. ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രവർത്തക സമിതി അംഗം വി.കെ. കാദർ തീവ്രവാദ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടറി വി.എസ്. സുമേഷ് സ്വാഗതവും കെ. സോമൻ നന്ദിയും പറഞ്ഞു.