പരസ്പരം റസിഡൻസ് അസോസിയേഷൻ ഉദ്ഘാടനം നടത്തി
സാംസ്കാരിക സമ്മേളനം ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി അജിത ഉദ്ഘാടനം ചെയ്തു.
ഉള്ളിയേരി:ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് നാറാത്ത് പ്രദേശത്തെ പരസ്പരം റസിഡൻസ് അസോസിയേഷൻ ഉദ്ഘാടനം അഴകത്ത് താഴെ നിന്നാരംഭിച്ച ഘോഷയാത്രയോടെ നടന്നു. സാംസ്കാരിക സമ്മേളനം ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി അജിത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ. എം ബാലരാമൻ അധ്യക്ഷത വഹിച്ചു.
ലോഗോ രൂപകല്പന ചെയ്ത ടി.പി. അനീഷിനെ വാർഡ് മെമ്പർ പാടത്തിൽ ബാലകൃഷ്ണൻ ഉപഹാരം നൽകി ആദരിച്ചു. അസോസിയേഷൻ പ്രസിഡൻ്റ് ഈങ്ങയിൽ സതീഷ് കുമാർ, ടി.പി. ദിനേശൻ, ഹരിദാസൻ പോടേരി, ശശി തയ്യുള്ളതിൽ, പി.കെ.സതീഷ് , സൂപ്പി പാറക്കുന്നത്ത്, മനേഷ് മാട്ടായി താഴെ കുനി, ബിജുകുമാർ കൊളോറക്കണ്ടി, അബൂബക്കർ പി.കെ,മോഹൻദാസ് പാലോറ, സുജിത്ത് അരീക്കുഴി, മൊയ്തീൻകുട്ടി തൃപ്തി, ലിജിനപൂങ്കാവനം, ലിജീഷ് കുമാർ നിർമ്മാല്യം തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് ഫ്ലവേഴ്സ് കോമഡി ഉത്സവം ഫെയിം വിപിൻ ബാലൻ്റെ വൺ മാൻ ഷോ ,റസിഡൻസ് അംഗങ്ങളുടെ കലാസന്ധ്യ, കരോക്കെ ഗാനമേള എന്നിവയും യും നടന്നു.

