വേറിട്ട യാത്രയപ്പിന് വേദിയായി വെള്ളിയൂർ ജുമാ മസ്ജിദ്
ഈ വർഷം വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ബിന്ദു, സി. നസീറ, ടി. മുഹമ്മദ് എന്നിവർക്ക് യാത്രയയപ്പ് നൽകി
പേരാമ്പ്ര: നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂളിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകി വെള്ളിയൂർ ജുമാ മസ്ജിദ്. ഈ വർഷം വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ബിന്ദു, സി. നസീറ, ടി. മുഹമ്മദ് എന്നിവർക്കാണ് പള്ളിക്കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയത്. യാത്രയയപ്പ് സംഗമം പള്ളിയും പള്ളിക്കൂടവും തമ്മിലുള്ള ബന്ധവും മത സൗഹാർദ്ദത്തിന്റെയും സ്നേഹത്തിന്റെയും മികച്ച മാതൃകയായി.
ഇരുപത് വർഷത്തോളം നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ ആയി സേവന മനുഷ്ടിച്ച നാടിന്റെ ഗുരു എം.വി. രാഘവൻ യാത്രയയപ്പ് സംഗമം ഉദ്ഘാടനം ചെയ്തു. വെള്ളിയൂർ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡൻ്റ് എസ്.കെ. ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അദ്ധ്യാപകർക്ക് എം.വി. രാഘവൻ ഉപഹാര വിതരണം നടത്തി. റിട്ട. എ.ഇ.ഒ. ടി. അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. രാഘവൻ മാസ്റ്ററെ പള്ളി കമ്മിറ്റി പ്രസിഡന്റ് എസ്.കെ. ലത്തീഫ് പൊന്നാട അണിയിച്ച് ആദരിച്ചു.
വെള്ളിയൂർ സുബ്രഹ്മണ്യ ക്ഷേത്രം പ്രസിഡൻ്റ് രമേശൻ, കെ. മൊയ്‌ദു, അബൂബക്കർ കെ.എം., മജീദ് എടവന, കെ. ഹമീദ്, കലന്തൻ കെ.കെ., എൻ. അഹമ്മദ്മദീനി, ആയിഷ പി.കെ., വി.എം. അബ്ദുല്ല, ശംസുദ്ധീൻ ചാലിൽ, എം.വി. ബിന്ദു, ടി. മുഹമ്മദ്, നസീറ സി. എന്നിവർ സംസാരിച്ചു. വെള്ളിയൂർ ജുമാമസ്ജിദ് സെക്രട്ടറി കെ മുബീർ സ്വാഗതവും പ്രോഗ്രാം കൺവീനർ സി. മുസ്തഫ നന്ദിയും പറഞ്ഞു. ടി.ടി. അബ്ദുസ്സലാം ഖിറാഅത് നടത്തി.

