headerlogo
local

അമ്മമാർക്ക് മുമ്പിൽ ലഹരി വിരുദ്ധ പ്രതിജ്ഞയുമായി പു.ക.സ

സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി പരിപാടി ഉദ്ഘാടനം ചെയ്തു .

 അമ്മമാർക്ക് മുമ്പിൽ ലഹരി വിരുദ്ധ പ്രതിജ്ഞയുമായി പു.ക.സ
avatar image

NDR News

30 Apr 2025 03:51 PM

  തിക്കോടി :സമൂഹ മനസ്സിനെ അനുദിനം കാർന്നുതിന്നു കൊണ്ടിരിക്കുന്ന ലഹരി വ്യാപനത്തിന് എതിരെ ശക്തമായ പ്രചരണവുമായി പുരോഗമന കലാസാഹിത്യ സംഘം പെരുമാൾപുരം യൂണിറ്റ് രംഗത്തിറങ്ങി .

  വീട്ടമ്മമാരെയും കൗമാരക്കാരെ യും അണിനിരത്തി, ദീപം തെളിയിച്ച്, ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി.  സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി പരിപാടി ഉദ്ഘാടനം ചെയ്തു . പി കെ രാജീവൻ അധ്യക്ഷത വഹിച്ചു.

   പു.ക.സ മേലടിബ്ലോക്ക് സെക്രട്ടറി രാമചന്ദ്രൻ തിക്കോടി സംസാരിച്ചു. ബാബു പടിക്കൽ സ്വാഗതവും, ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലി. സമൂഹ ത്തിലെ വ്യത്യസ്ത മേഖലയിലുള്ള ധാരാളം പ്രമുഖരുടെ സാന്നിദ്ധ്യം പരിപാടിയ്ക്ക് ഏറെ കരുത്ത് പകർന്നു.

NDR News
30 Apr 2025 03:51 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents