മുസ്ലിം റിലീഫ് കമ്മിറ്റി സ്ഥാപക നേതാക്കളെ ആദരിച്ചു
പാണക്കാട് സദിഖലി ശിഹാബ് തങ്ങൾ ഷാൾ അണിയിച്ച് ആദരിച്ചു.

പൂനത്ത്: പൂനത്ത് മുസ്ലീം റിലീഫ് കമ്മിറ്റിയുടെ മുപ്പത്തി എട്ടാം വാർഷികാഘോഷത്തിൽ കമ്മിറ്റി യുടെ സ്ഥാപക നേതാക്കളായ വി.പി പോക്കർകുട്ടിഹാജി,സി കെ, അബ്ദുറഹിമാൻ,വിപി.മൊയ്തീൻ കോയ ഹാജി എന്നിവരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഷാൾ അണിയിച്ച് ആദരിച്ചു.ടി.ഹസ്സൻ കോയ അധ്യക്ഷത വഹിച്ചു.
സ്ഥാപക കമ്മിറ്റിയിലെ ഭാരവാഹി കൾ ആയിരുന്ന എംകെ.അബ്ദുസ്സമദ്, നൊരംബങ്ങൽ മൊയ്തിക്കുട്ടി,എന്നിവർ സന്നിഹിതരായി . ജില്ലാ ലീഗ് പ്രസിഡന്റ് എം എ.റസാഖ്, അഡ്വ:ഫൈസൽ ബാബു , സി പി എ.അസീസ്,സാജിദ് കോറോത്ത്,സക്കീർ സി കെ, ബഷീർ മറയത്തിങ്ങൽ പി.വി.ഷമീർ തുടങ്ങിയവർ പ്രസംഗിച്ചു.