പയ്യോളി ഭാഗത്ത് ശക്തമായ കാറ്റിലും മഴയിലും ഇലക്ട്രിക് ലൈനുകൾ പൊട്ടി വീണു
വൈകിട്ട് ആറര മണിയോടെയാണ് ശക്തമായകാറ്റും മഴയും ആരംഭിച്ചത്.

പയ്യോളി :പയ്യോളി ഭാഗത്ത് ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ലൈനുകൾ പൊട്ടി വീണു. പലയിടത്തും വെള്ളക്കെട്ടു കളും കാരണം തടസ്സം സൃഷ്ടിച്ചു. ബസ്റ്റാൻഡ് കെട്ടിടസമുച്ചയത്തിൽ ഉള്ള പല കടകളിലും വെള്ളം കയറിയതു കൊണ്ട് വ്യാപാരികൾ കടയടച്ചു പോകേണ്ട അവസ്ഥ വന്നിട്ടുണ്ട്.
ബസ്സ്റ്റാൻഡിൽ ഡിവൈഡർ ആയി ഉപയോഗിച്ച ഇരുമ്പ് ഉപകരണം ഇരുപതോളം മീറ്റർ ദൂരത്തേക്ക് പാറിപ്പോയി. ടൗണിന്റെ പടിഞ്ഞാറ് ഭാഗത്തും, കിഴക്ക് നെല്ലിയേരി മാണിക്കോത്ത് ഭാഗത്തും വൈദ്യുതി ലൈൻ പൊട്ടിയതു കാരണം നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. വൈകിട്ട് ആറര മണിയോടെയാണ് ശക്തമായകാറ്റും മഴയും ആരംഭിച്ചത്.