സീബ്ര ലൈൻ മാഞ്ഞ് പോയി; അപകടങ്ങൾ തുടർക്കഥയാകുന്നു
ധാരാളം വ്യാപാര സ്ഥാപന ങ്ങളുള്ള ഇവിടെ നിത്യേന നൂറുകണക്കിന് ആളുകള്‍ എത്താറുണ്ട്.

ബാലുശ്ശേരി: ബാലുശ്ശേരി ചിറയ്ക്കൽ കാവിന് മുമ്പിൽ സീബ്രാലൈൻ മാഞ്ഞുപോയ തോടെ അപകടങ്ങൾ തുടർക്കഥയാകുകയാണ്. മാസങ്ങളോളമായി സീബ്രാ ലൈൻ മാഞ്ഞ് പോയിട്ട്. ചിറക്കൽകാവ് ക്ഷേത്രത്തിൽ നിത്യേന ധാരാളം ഭക്തജനങ്ങൾ എത്തുന്ന സ്ഥലമാണ്. സീബ്ര ലൈൻ മാഞ്ഞു പോയത് കാരണം അപകടങ്ങള്‍ നിത്യ സംഭവമാകുന്നതായി പരാതികൾ ഉയരുന്നു.
താലൂക്ക് ഹോസ്പിറ്റലിന് മുമ്പുള്ള സീബ്രലൈനും മാഞ്ഞു തുടങ്ങി. ധാരാളം രോഗികൾ വരുന്ന സ്ഥലമാണ്. കൂടാതെ നന്മണ്ട റോഡിലേക്ക് മുറിച്ച് കടക്കാൻ കാൽനട യാത്രകരും ഏറെ ബുദ്ധിമുട്ടുകയാണ്. ബാലുശ്ശേരി ടൗണിലും മറ്റിടങ്ങളിലും സീബ്ര ലൈനുകൾ മാറ്റി വരച്ചിരുന്നെങ്കിലും ഇവിടെ അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല.
ധാരാളം വ്യാപാര സ്ഥാപന ങ്ങളുള്ള ഇവിടെ നിത്യേന നൂറുകണക്കിന് ആളുകള്‍ എത്താറുണ്ട്. വാഹന ഡ്രൈവർമാര്‍ കാൽ നട യാത്രികരെ അവഗണിക്കുകയാണ്. സ്കൂൾ തുറക്കുന്നതോടെ ബാലുശ്ശേരി യിലെ രണ്ട് ഹയർ സെക്കണ്ടറി സ്കൂളുകളിലെ വിദ്യാർത്ഥികളും ഈ റോഡ് മുറിച്ച് കടന്നാണ് പോസ്റ്റ് ഓഫീസ് റോഡിലേക്ക് പ്രവേശിക്കുക. ചിറയ്ക്കൽ കാവ് ക്ഷേത്രത്തിന് മുൻ വശത്തെ സീബ്രാലൈനും താലൂക്ക് ഹോസ്പിറ്റലിന്റെ മുൻവശത്തെ സീബ്രാലൈനും എത്രയും പെട്ടന്ന് വരക്കണം എന്ന് സാമുഹിക പ്രവർത്തകനും രാഷ്ട്രീയ യുവജനതാദൾ ബാലുശ്ശേരി മണ്ഡലം അംഗവുമായ അരുൺ നമ്പിയാട്ടിൽ ആവശ്യപ്പെട്ടു.