മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ആശങ്ക പരിഹരിക്കണം
സി.പി. സജീവൻ്റെ അദ്ധ്യക്ഷതയിൽ വയലോരം യോഗം നടന്നു

നൊച്ചാട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പുതിയ കെട്ടിടത്തിൽ തുടർച്ചയായി പുക ഉയരുന്ന സംഭവത്തിൽ ആരോഗ്യ വകുപ്പ് ശക്തമായി ഇടപെടണമെന്ന് നൊച്ചാട് ചേർന്ന വയലോരം സ്വയം സഹായ സംഘം അധികൃതരോട് ആവശ്യപ്പെട്ടു. സി.പി. സജീവൻ അദ്ധ്യക്ഷത വഹിച്ചു.
ശങ്കരൻ നായർ, സിൽ ജിത്ത് എൻ.എം., അബ്ദുള്ള കെ.കെ., രാജൻ ടി.പി., സി. മോഹനൻ, കെ. ശ്രീധരൻ, വി.കെ. ബഷീർ, രോഹിൽ കെ., പ്രകാശൻ സി.പി. രാജേഷ് എൻ.എം., ശ്രീരേഷ് കെ., പി.കെ. സുരേഷ് എന്നിവർ സംസാരിച്ചു.