അംഗനവാടി ടീച്ചർക്കുള്ള യാത്രയയപ്പ് നാടും നാട്ടുകാരും ചേർന്ന് ഉത്സവമാക്കി മാറ്റി
തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജമീല സമദ് ഉദ്ഘാടനം ചെയ്തു.

തിക്കോടി :43 വർഷത്തെ സേവനത്തിനുശേഷം തിക്കോടി പള്ളിപ്പറമ്പ് അംഗനവാടിയിൽ നിന്ന് വിരമിക്കുന്ന നന്ദിനി ടീച്ചർക്ക് നാടിന്റെ സ്നേഹാദരം. വിദ്യാർഥികളും പൂർവ്വ വിദ്യാർത്ഥികളും സാമൂഹിക സാംസ്കാരിക പ്രവർത്തകരും ഒത്തുചേർന്ന് ഉത്സവത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന തരത്തിലുള്ള തായിരുന്നു യാത്രയയപ്പ്.
തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജമീല സമദ് ഉദ്ഘാടനം ചെയ്തു .വാർഡ് മെമ്പർ വി.കെ. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ.വിശ്വൻ ഉപഹാര സമർപ്പണം നടത്തി .
കെ. പി ഷക്കീല ഹാരാർപ്പണം നടത്തി. എഴുത്തുകാരൻ ഇബ്രാഹിം തിക്കോടി, ബ്ലോക്ക് മെമ്പർ പി .വി. റംല , ഗ്രാമപഞ്ചായത്ത് മെമ്പർ സന്തോഷ് തിക്കോടി,ബിനു കരോളി, എ.ഗീത,കെ.വി.രാജീവൻ, അഷറഫ് കറുവന്റെ,പി. പി കുഞ്ഞമ്മദ്, രജീഷ്, തലോടി ഭാസ്കരൻ, എം. കെ നിബിൻ കാന്ത്,എം.കെ.വഹീദ, യു.കെ നന്ദിനി എന്നിവർ സംസാരിച്ചു. തുടർന്ന് 3 മണി മുതൽ സന്ധ്യാനേരം വരെ വിദ്യാർഥികളുടെ വിവിധ തരത്തിലുളള കലാപരിപാടികളും അരങ്ങേറി.