മേപ്പയൂർ പാലിയേറ്റീവിന് ധനസഹായം വിതരണം ചെയ്തു
മേപ്പയൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ അദ്ധ്യക്ഷനായി

മേപ്പയൂർ: ദുബൈ കെ.എം.സി.സി. മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി മേപ്പയൂർ പാലിയേറ്റീവ് കെയർ സെൻ്ററിന് നൽകുന്ന ധനസഹായത്തിൻ്റെ ചെക്ക് ദുബൈ കെ.എം.സി.സി. മേപ്പയൂർ പഞ്ചായത്ത് രക്ഷാധികാരി നൗഷാദ് വള്ളിയാട്ട് പാലിയേറ്റീവ് ചെയർമാൻ ഡോ. പി. മുഹമ്മദിന് കൈമാറി.
മേപ്പയൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ അദ്ധ്യക്ഷനായി. എം.എം. അഷറഫ്, കൊടുമയിൽ കുഞ്ഞമ്മത്, ഇല്ലത്ത് അബ്ദുറഹിമാൻ, മുജീബ് കോമത്ത്, കീപ്പോട്ട് അമ്മത്, വി.കെ. ബാബുരാജ് എന്നിവർ സംസാരിച്ചു.