കരുവണ്ണൂരിലെ സമന്വയ കലാകായിക സാംസ്കാരിക സമിതി കെട്ടിടം ഉദ്ഘാടനം ചെയ്തു
ബാലുശ്ശേരി എം.എൽ.എ. സച്ചിൻ ദേവ് ഉദ്ഘാടനം നിർവ്വഹിച്ചു

കരുവണ്ണൂർ: മുപ്പത് വർഷമായി കരുവണ്ണൂരിൽ പ്രവർത്തിക്കുന്ന സമന്വയ കലാകായിക സാംസ്കാരിക സമിതിയുടെ പുതിയ കെട്ടിടം ബാലുശ്ശേരി എം.എൽ.എ. സച്ചിൻ ദേവ് നിർവ്വഹിച്ചു. ടി.സി. പ്രദീപൻ അദ്ധ്യക്ഷത വഹിച്ചു. ഗിരീഷ് കുമാർ കെ.കെ. ചടങ്ങിന് സ്വാഗതം പറഞ്ഞു. അദ്ധ്യാപകനും എഴുത്തുകാരനുമായ സജീവൻ മൊകേരി മുഖ്യ പ്രഭാഷണം നടത്തി.
നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിഷ പുതിയോട്ടും കണ്ടി, വാർഡ് മെമ്പർ സി.കെ. സോമൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സജിത വി.കെ., രവീന്ദ്രൻ കുന്നിച്ചാലിൽ, മനോജ് അഴകത്ത്, ബുഖാരി മാസ്റ്റർ പ്രജോഷ്, രാജേന്ദ്രൻ എൻ., പ്രകാശൻ പി.എം., സി.ടി ആനന്ദൻ, വി. രാജു എന്നിവർ സന്നിഹിതരായി. ചന്ദ്രൻ കെ.സി. യോഗത്തിന് നന്ദി പറഞ്ഞു.
കെട്ടിട ഉദ്ഘാടനത്തിൻ്റെ മുന്നോടിയായി ലഹരി വിരുദ്ധ റാലി, ഫുട്ബോൾ ടൂർണമെൻ്റ്, ചിത്രരചന മത്സരം എന്നിവ സംഘടിപ്പിച്ചിരുന്നു. സാംസ്കാരിക പരിപാടിക്ക് ശേഷം പ്രദേശത്തെ കുട്ടികളുടെയും വനിതകളുടെയും നൃത്തനൃത്യങ്ങൾ അരങ്ങേറി. തുടർന്ന് ഷോഫോർ യു കാലിക്കറ്റിൻ്റെ മെഗാഷോയും നടന്നു.