headerlogo
local

കുട്ടോത്ത് ഗവ. ഹയർ സെക്കൻ്ററി സ്കൂൾ ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു

സ്കൂളിൻ്റെ സുവർണ്ണ ജൂബിലി, യാത്രയയപ്പ് പരിപാടികളുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്

 കുട്ടോത്ത് ഗവ. ഹയർ സെക്കൻ്ററി സ്കൂൾ ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു
avatar image

NDR News

13 May 2025 07:39 PM

ആവള: കുട്ടോത്ത് ഗവ. ഹയർ സെക്കൻ്ററി സ്കൂളിൻ്റെ സുവർണ്ണ ജൂബിലി, യാത്രയയപ്പ് പരിപാടികളുടെ ഭാഗമായി ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂളിൽ എട്ടാം ക്ലാസ്സിൽ പുതുതായി ചേർന്ന വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. പ്രശസ്ത ചിത്രകലാകാരൻമാരായ അഭിലാഷ് തിരുവോത്ത്, ഡോ. സോമൻ കടലൂർ, ലിതേഷ് കരുണാകരൻ, സചിത്രൻ പേരാമ്പ്ര, സുരേഷ് എന്നിവർ നേതൃത്വം നൽകി. 

     സ്കൂൾ പ്രിൻസിപ്പാൾ എൻ. സജീവൻ, സുവർണ്ണ ജൂബിലി സംഘാടക സമിതി സമിതി കൺവീനർ ടി.എം. ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കൂടാതെ പൗരപ്രമുഖരും, വിദ്യാർത്ഥികളും ചടങ്ങിൽ സംബന്ധിച്ചു.

NDR News
13 May 2025 07:39 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents