കിടപ്പ് രോഗിക്ക് സഹായ ഹസ്തവുമായി സീനിയർ സിറ്റിസൺസ് ഫോറം
സഹായ ഹസ്തവുമായി സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി യൂണിറ്റ് രംഗത്തെത്തി.

തിക്കോടി :വളരെക്കാലമായി കിടപ്പിലായ കോഴിപ്പുറം പരത്തിക്കണ്ടി ഭാസ്ക്കരന്റെ കുടുംബത്തിന് സഹായ ഹസ്തവുമായി സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി യൂണിറ്റ് രംഗത്തെത്തി.സഹായ സംഖ്യ യൂണിറ്റ് പ്രസിഡന്റ് ശാന്ത കുറ്റിയിൽ ഭാസ്ക്കരന്റെ കുടുംബത്തിന് കൈമാറി.
ഇബ്രാഹിം തിക്കോടി,ബാലൻ കേളോത്ത്,പി.കെ. ശ്രീ ധരൻ മാസ്റ്റർ,പി.രാമചന്ദ്രൻ നായർ,രവി പുനത്തിക്കണ്ടി,അയനം രവീന്ദ്രൻ, മണിയോത്ത് ബാലകൃഷ്ണൻ, വനജ എന്നിവർ സന്നിഹിതരായി.