headerlogo
local

33 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം വിരമിക്കുന്ന സ്റ്റേറ്റ് വൊക്കേഷണൽ ഗൈഡൻസ് ഓഫീസർ പി. രാജീവന് പേരാമ്പ്രയുടെ സ്‌നേഹാദരം

പേരാമ്പ്ര എം.എൽ.എ. ടിപി. രാമകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു

 33 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം വിരമിക്കുന്ന സ്റ്റേറ്റ് വൊക്കേഷണൽ ഗൈഡൻസ് ഓഫീസർ പി. രാജീവന് പേരാമ്പ്രയുടെ സ്‌നേഹാദരം
avatar image

NDR News

19 May 2025 02:14 PM

പേരാമ്പ്ര: നീണ്ട 33 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം വിരമിക്കുന്ന സ്റ്റേറ്റ് വൊക്കേഷണൽ ഗൈഡൻസ് ഓഫീസറും സി.ഡി.സി. പേരാമ്പ്രയുടെ മുൻ സെൻട്രൽ മാനേജറും ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസറുമായ പി. രാജീവന് പേരാമ്പ്ര പൗരാവലിയുടെ നേതൃത്വത്തിൽ സ്നേഹാദരം നൽകി. പേരാമ്പ്ര മരക്കാടി സ്ക്വയറിൽ നിന്നും ആരംഭിച്ച ഘോഷയാത്ര പേരാമ്പ്ര സിവിൽ സ്റ്റേഷന് സമീപം അവസാനിച്ചു. സി.ഡി.സിയിൽ വെച്ച് നടന്ന പരിപാടിയിൽ പൗര പ്രമുഖരും മറ്റ് ഉദ്യോഗസ്ഥരും, സി.ഡി.സി. പേരാമ്പ്രയിലെ ഉദ്യോഗാർത്ഥികളും പങ്കെടുത്തു.

     പേരാമ്പ്ര എം.എൽ.എ. ടിപി. രാമകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലും വിദേശത്തുമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തിപ്പെടാനും മെച്ചപ്പെട്ട തൊഴിൽ നേടിയെടുക്കാനും വഴിയൊരുക്കുന്നതിനായി ഒരു സർക്കാർ സ്ഥാപനം എന്ന ഇദ്ദേഹത്തിൻ്റെ ആശയമാണ് പിന്നീട് രാജ്യത്തെ തന്നെ ആദ്യ കരിയർ ഡെവലപ്പ്മെൻ്റ് സെൻ്റർ പേരാമ്പ്രയിൽ സ്ഥാപിക്കാൻ കാരണമായതെന്ന് ടി. പി. രാമകൃഷ്ണൻ എം.എൽ.എ. പറഞ്ഞു. തുടർന്നുള്ള അദ്ദേഹത്തിൻ്റെ പ്രവർത്തനം അനവധി ഉദ്യോഗാർത്ഥികളുടെ ഉന്നത പഠനമെന്നും മെച്ചപ്പെട്ട ജോലിയെന്നുമുള്ള സ്വപ്നങ്ങൾക്ക് ചിറകേകി.

      ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി. ബാബു അദ്ധ്യക്ഷനായി. സ്വാഗത സംഘത്തിൻ്റെ ഉപഹാരം സ്വാഗത സംഘം ചെയർമാൻ പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. പ്രമോദും സി.ഡി.സി. പേരാമ്പ്രയുടെ ഉപഹാരം സെൻ്റർ മാനേജർ സജീഷ് സി.കെയും സമർപ്പിച്ചു. മുൻ എം.എൽ.എ. എ.കെ. പദ്മനാഭൻ പൊന്നാടയണിയിച്ച് ആദരിച്ചു. 

     മുൻ എം.എൽ.എ. എ.കെ. പദ്മനാഭൻ, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. പ്രമോദ്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര, നിതേഷ് എൻ. (കെ.ജി.ഒ.എ.), രാഗേഷ് ഇ.എം. (എൻ.ജി.ഒ.എ. അസോസിയേഷൻ), പി.കെ. പ്രഭിലാഷ് (എൻ.ജി.ഒ.എ. അസോസിയേഷൻ) തുടങ്ങിയവർ സംസാരിച്ചു. പി. രാജീവൻ മറുപടി ഭാഷണം നടത്തി. കോഴിക്കോട് ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ ഇൻ ചാർജ് സുരേഷ് സി. സ്വാഗതവും സെൻ്റർ മാനേജർ സജീഷ് സി.കെ. നന്ദിയും പറഞ്ഞു. 

NDR News
19 May 2025 02:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents