സർവീസ് റോഡ് വിള്ളൽ തിക്കോടിയിലും
റോഡിൻ്റെ പടിഞ്ഞാറ് ഭാഗത്താണ് വിള്ളലുകൾ കണ്ടു തുടങ്ങിയത്.

തിക്കോടി: തിക്കോടി പഞ്ചായത്ത് ബസാറിനും, തൊട്ടടുത്തുള്ള പെട്രോൾ പമ്പിനും ഇടയിലുള്ള ദേശീയ പാത സർവീസ് റോഡിൽ കുഴി രൂപപ്പെട്ട് വിള്ളലുകൾ വ്യാപകമാകുന്നു. റോഡിൻ്റെ പടിഞ്ഞാറ് ഭാഗത്താണ് വിള്ളലുകൾ കണ്ടു തുടങ്ങിയത്.
വിള്ളലുകൾ മാറ്റാൻ അടിയന്തിര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വലിയൊരു ദുരന്തത്തിനായിരിക്കും അത് വഴിയൊരുക്കുക. ദിവസങ്ങൾക്ക് മുമ്പ് മലപ്പുറത്ത് നടന്ന സമാന സംഭവത്തിലേക്ക് കാര്യങ്ങൾ നീങ്ങാനുള്ള സാധ്യതയുണ്ടെന്നും നാട്ടുകാർ ഭയപ്പെടുന്നു.