വെട്ടിപ്പൊളിച്ച റോഡുകൾ ഉടനെ നവീകരിക്കണം; ആവശ്യവുമായി നാട്ടുകാർ
യോഗത്തിൽ എം.കെ. അബ്ദുസ്സമദ് അദ്ധ്യക്ഷത വഹിച്ചു

പൂനത്ത്: ജലനിധിക്ക് വേണ്ടി വെട്ടിപ്പൊളിച്ച റോഡുകൾ ഉടൻ നവീകരിക്കണമെന്ന് നാട്ടുകാർ. പൈപ്പിടാൻ വെട്ടിപ്പൊളിച്ച കോട്ടൂർ പഞ്ചായത്തിലെ പല റോഡുകളും ഇപ്പോഴും നവീകരിക്കാതെ അതെ നിലയിൽ തന്നെ കിടക്കുകയാണന്ന് നാട്ടുകാർ പരാതിപ്പെടുന്നു. പ്രസ്തുത റോഡുകൾ അടിയന്തിരമായി നവീകരിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് പൂനത്ത് ചേർന്ന നാട്ടുകാരുടെ യോഗം അധികൃതരോട് അഭ്യർഥിച്ചു.
യോഗത്തിൽ എം.കെ. അബ്ദുസ്സമദ് അദ്ധ്യക്ഷത വഹിച്ചു. പൂനത്ത് പുതിയോട്ടുമുക്ക് ജംഗ്ഷൻ, കാരിപ്പാറ റോഡ്, പൂനത്ത് കോളനിറോഡ് തുടങ്ങിയ നിരവധി ടാറിട്ട റോഡുകളും, കോൺഗ്രീറ്റ് റോഡുകളും ഇത്തരത്തിൽ വെട്ടിപ്പൊളിച്ച നിലയിൽ തന്നെയാണുള്ളത്.