headerlogo
local

അഗ്നിരക്ഷാസേനയിൽ നിന്നും വിരമിക്കുന്ന സ്റ്റേഷൻ ഓഫീസർ സി.പി. ഗിരീശന് യാത്രയയപ്പ് നൽകി

പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൽ നടന്ന ചടങ്ങ് കോഴിക്കോട് റീജിയണൽ ഫയർ ഓഫീസർ ടി. രജീഷ് ഉദ്ഘാടനം ചെയ്തു

 അഗ്നിരക്ഷാസേനയിൽ നിന്നും വിരമിക്കുന്ന സ്റ്റേഷൻ ഓഫീസർ സി.പി. ഗിരീശന് യാത്രയയപ്പ് നൽകി
avatar image

NDR News

24 May 2025 10:09 AM

പേരാമ്പ്ര: 29 വർഷത്തെ സേവനത്തിനുശേഷം കേരള അഗ്നിരക്ഷാസേനയിൽ നിന്നും ഈ മാസം വിരമിക്കുന്ന പേരാമ്പ്ര നിലയത്തിലെ സ്റ്റേഷൻ ഓഫീസർ സി.പി. ഗിരീശന് റിക്രിയേഷൻ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സമുചിതമായ യാത്രയയപ്പ് നൽകി. ചടങ്ങിൽ മൊമെന്റോയും നിലയത്തിലെ ജീവനക്കാരുടെ ഉപഹാരവും നൽകി ആദരിച്ചു. കോഴിക്കോട് റീജിയണൽ ഫയർ ഓഫീസർ ടി. രജീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ എം. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. 

     സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ സ്വാഗതം പറഞ്ഞു. മറ്റ് നിലയങ്ങളിലെ സ്റ്റേഷൻ ഓഫീസർമാരായ ടി. ജാഫർ സാദിഖ്, എം.എ. ഗഫൂർ, സുജിത്ത്, പി.കെ. ഭരതൻ എന്നിവരും, വിവിധ സംഘടനകൾക്ക് വേണ്ടി കെ. ഷജിൽ കുമാർ, കെ.കെ. ഗിരീഷ് കുമാർ, ഹോം ഗാർഡ് അസോസിയേഷൻ പ്രസിഡൻ്റ് സുരേഷ് വെള്ളിയൂർ എന്നിവരും മൊമെന്റോ നൽകി ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

     സേനയിലെ റിട്ടയേർഡ് ഉദ്യോഗസ്ഥരായ പി.സി. ജെയിംസ്, പി. വിനോദ് കുമാർ, പി.സി. പ്രേമൻ, സിവിൽ ഡിഫൻസ് വളണ്ടിയർ പ്രദീപ് മാമ്പള്ളി, ആപ്തമിത്ര വളണ്ടിയർ സതീഷ് കുമാർ എന്നിവരും ചടങ്ങിൽ സംസാരിച്ചു. സ്റ്റേഷൻ ഓഫീസർ സി.പി. ഗിരീശൻ മറുപടി പ്രസംഗം നടത്തി. റിക്രിയേഷൻ ക്ലബ്ബ് സെക്രട്ടറി എം. മനോജ് നന്ദി പ്രകാശിപ്പിച്ചു.

NDR News
24 May 2025 10:09 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents