നന്മണ്ട കാരക്കുന്നത്ത് കിടക്ക നിർമ്മാണ യൂനിറ്റിന് തീപിടിച്ചു
ഫോം കെട്ടുകളും, മെഷീനുകളും, മേൽക്കൂര ഷീറ്റുകളും കത്തി നശിച്ചു

നന്മണ്ട: കാരക്കുന്നത്ത് യൂറോ ബെഡ് കിടക്ക നിർമ്മാണ യൂനിറ്റ് തീപിടിച്ച് കത്തിനശിച്ചു. നന്മണ്ട പ്രസാദ് അമ്മോമലത്ത് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.
സ്റ്റേഷൻ ഓഫീസർ ടി.ജാഫർ സാദിഖ്, അസി. സ്റ്റേഷൻ ഓഫീസർ എം.സി.മനോജ് എന്നിവവരുടെ നേതൃത്വത്തിൽ നരിക്കുനി വെള്ളിമാട് കുന്ന്, കൊയിലാണ്ടി ഫയർസ്റ്റേഷനുകളിലെ നാല് യൂനിറ്റ് സേനാംഗങ്ങൾ ചേർന്ന് തീ അണച്ചു. തീ പിടുത്തത്തിൽ ഫോം കെട്ടുകളും, മെഷീനുകളും, മേൽക്കൂര ഷീറ്റുകളും കത്തി നശിച്ചു.