നടുവണ്ണൂർ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം ആൻ്റ് വായനശാല വായനക്കളരി സംഘടിപ്പിച്ചു
ഒരു മാസക്കാലം നീണ്ട പരിപാടിയിൽ വിവിധ മേഖലയിലെ പ്രമുഖർ കുട്ടികളുമായി സംവദിച്ചു

നടുവണ്ണൂർ: വിദ്യാർത്ഥികളെ സമൂഹ മാധ്യമങ്ങളിലെ അതിപ്രസരത്തിൽ നിന്ന് മോചിപ്പിക്കുക, വായനയെ പ്രോത്സാഹിപ്പിക്കുക, രാസലഹരിക്കെതിരെ അവബോധം വളർത്തുക, ശാസ്ത്ര - യുക്തിചിന്തകളെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളെ ആസ്പദമാക്കി സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നിർദ്ദേശമനുസരിച്ച് രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം ആൻ്റ് വായനശാല നടുവണ്ണൂർ ബാലവേദി കൂട്ടുകാർക്കു വേണ്ടി ഒരു മാസക്കാലം നീണ്ട വായനക്കളരി സംഘടിപ്പിച്ചു.
കഥ, കവിത, നാടൻ പാട്ട്, മാജിക്, ചിത്രരചന, ഭാഷാ പഠനം, ഗണിതം, വാർത്തകളെ അറിയാം, പാട്ടും പറയലും തുടങ്ങി വിവിധ വിഷയങ്ങളിൽ പി.വി. ശാന്ത, സനിൽ കെ.പി., സലിം എൻ.കെ., കാദർ വെള്ളിയൂർ, പ്രേമലത രാജൻ, ഇബ്രാഹിം ചേനോളി, പി.കെ. ബാലൻ, പി.സി. ബാലകൃഷ്ണൻ, യൂസഫ് നടുവണ്ണൂർ, സദാനന്ദൻ ഗോർണിക്ക എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. വായനക്കളരിയിൽ പങ്കെടുത്ത കുട്ടികൾ കവിതകളും കഥകളും എഴുതിയതും ചിത്രങ്ങൾ വരച്ചതും ഓരോ ദിവസത്തെ അനുഭവങ്ങൾ ഉൾപ്പെടുത്തി ഡയറി എഴുതിയതും ശ്രദ്ധേയമായി.